You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ പുതുമയാര്‍ന്ന ബൈബിള്‍ ജപ്പഡി മല്‍സരം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Sunday, June 28, 2015 11:25 hrs UTC

ഫിലാഡല്‍ഫിയ: സഭാമക്കളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനും, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, സല്‍ഫലം പുറപ്പെടുവിക്കുന്ന വചനവിത്തുകള്‍ വിശ്വാസ തീക്ഷണതയാല്‍ ഒരുക്കപ്പെട്ട ഹൃദയങ്ങളില്‍ വിതക്കുന്നതിനുമായി ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ കുടുംബവര്‍ഷാചരണവും, ആഗോളകത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പങ്കെടുക്കുന്ന ലോകകുടുംബസംഗമം ഫിലാഡല്‍ഫിയായില്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സഭയുടെ ആ ഉള്‍വിളി നെഞ്ചിലേറ്റി ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ ബൈബിള്‍ ജപ്പഡി മല്‍സരം അത്യാധുനികരീതിയില്‍ നടത്തി ജനശ്രദ്ധ പിടിച്ചുപറ്റി. ബൈബിള്‍ ദിവസേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം കുട്ടികള്‍ക്ക്‌ നല്‍കുന്നതിനായി മതബോധനസ്‌കൂള്‍ ആറുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ്‌ മല്‍സരങ്ങളും നടത്തി. പ്രാഥമിക റൗണ്ടില്‍ വി. മര്‍ക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250 ല്‍ പരം ബൈബിള്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക്‌ തയാറാക്കി കുട്ടികള്‍ക്ക്‌ പഠിക്കുന്നതിനായിനല്‍കി. മൂന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു. ആദ്യറൗണ്ടില്‍ ക്ലാസുകളില്‍ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയില്‍ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമി ഫൈനല്‍ മല്‍സരത്തിലൂടെ പന്ത്രണ്ടു കുട്ടികള്‍ ബൈബിള്‍ ജപ്പഡി ഗ്രാന്റ്‌ ഫിനാലെയിലേക്കു മല്‍സരിക്കാന്‍ യോഗ്യത നേടി. പിതൃദിനമായ ജൂണ്‍ 21 ഞായറാഴ്‌ച്ച വി. കുര്‍ബാനക്കുശേഷം ഗ്രാന്റ്‌ ഫിനാലെ ആയി നടത്തിയ ബൈബിള്‍ ജപ്പഡി മല്‍സരം നിലവാരംകൊണ്ടും, സാംകേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍നിന്ന്‌ മൂന്നു കാറ്റഗറികളും, കുടുംബവര്‍ഷം, വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസ്‌ എന്നിങ്ങനെ രണ്ടു കാറ്റഗറികളും ഉള്‍പ്പെടെ അഞ്ചു ചോദ്യവിഭാഗങ്ങള്‍ ജപ്പഡിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസിന്റെ മധ്യസ്‌തരും, കുടുംബ വിശുദ്ധത്മാക്കളുമായ സെ. ആന്‍, സെ. ജിയാന്ന, സെ. ജോയാക്കിം, സെ. ജോസഫ്‌ എന്നിവരുടെ പേരില്‍ നാലുടീമുകള്‍ ഫൈനലില്‍ മല്‍സരിച്ചു. ടി. വി. മോഡലില്‍ ലൈവ്‌ ആയി നടത്തിയ ബൈബിള്‍ ജപ്പഡി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. പാരബിള്‍സ്‌, മിറക്കിള്‍സ്‌, നംബേഴ്‌സ്‌, ഫാമിലി ഇയര്‍, വേള്‍ഡ്‌ മീറ്റിംഗ്‌ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 25 ചോദ്യങ്ങളടങ്ങിയ ജപ്പഡി ലൈവ്‌ സ്‌റ്റേജ്‌ഷോ മതബോധനസ്‌കൂള്‍ അധ്യാപകനും, അസോസിയേറ്റ്‌ ഡയറക്ടറുമായ ജോസ്‌ മാളേയ്‌ക്കല്‍ നയിച്ചു. അധ്യാപകരായ അനു ജയിംസ്‌, എലിസബത്ത്‌ മാത്യൂസ്‌, ജെയ്‌ക്ക്‌ ചാക്കോ, ജാസ്‌മിന്‍ ചാക്കോ, സോബി ചാക്കോ, ജോസഫ്‌ ജയിംസ്‌, മോഡി ജേക്കബ്‌, ജോസ്‌ ജോസഫ്‌, റോഷന്‍ ഫിലിപ്‌, ജയ്‌സണ്‍ ജോസഫ്‌, റജിനാ ജോസഫ്‌, സ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ്‌ കുറിച്ചി എന്നിവര്‍ സഹായികളായി. ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ഭദ്രദീപം കൊളുത്തി ഷോ ഉത്‌ഘാടനം ചെയ്‌തു. ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോസ്‌ പാലത്തിങ്കല്‍, അഞ്‌ജു ജോസ്‌, ടോം പാറ്റാനിയില്‍, അമയ ജോര്‍ജ്‌എന്നിവര്‍ സാംകേതിക സഹായം നല്‍കി. ആഷ്‌ലി ഉപ്പാണി, ബ്രിയാന കൊച്ചുമുട്ടം, അക്ഷയ്‌ വര്‍ഗീസ്‌ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം സെ. ആന്‍ ഒന്നാം സ്ഥാനവും, അബിഗെയില്‍ ചാക്കോ, രേഷ്‌മാ ഡേവിസ്‌, അരുണ്‍ തലോടി എന്നിവര്‍ പ്രതിനിധാനം ചെയ്‌ത ടീം സെ. ജോയാക്കിം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡൊമിനിക്‌ ബോസ്‌ക്കോ, ഗ്ലോറിയാ സക്കറിയ, എമിലിന്‍ തോമസ്‌ എന്നിവര്‍ നയിച്ച ടീം സെ. ജോസഫ്‌ മൂന്നാം സ്ഥാനത്തും, ബ്രയാന്‍ ജോസഫ്‌, ആന്‍ എബ്രാഹം, കുരുവിള ജയിംസ്‌ എന്നിവരടങ്ങുന്ന ടീം സെ. ജിയാന്ന നാലാം സ്ഥാനത്തും എത്തി. വിജയിച്ച ടീമുകള്‍ക്ക്‌ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും, ദിവംഗതനായ പോള്‍ വര്‍ക്കിയുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ മകന്‍ ബിനു പോള്‍ സ്‌പോണ്‍സര്‍ ചെയ്‌ത കാഷ്‌ അവാര്‍ഡും നല്‍കി ആദരിച്ചു. അഞ്ചു ചോദ്യങ്ങളടങ്ങിയ ഓരോ ജപ്പഡിറൗണ്ട്‌ കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നു. കുടുംബവര്‍ഷാചരണം പ്രമാണിച്ച്‌ ഇടവകയില്‍ പുതുതായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച അഞ്ചു ദമ്പതിമാരായിരുന്നു സദസ്യര്‍ക്കുള്ള ചോദ്യങ്ങള്‍ ചോദിച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്‌തത്‌. ഇതു കാണികളില്‍ പുതുമയുണര്‍ത്തി. പ്രദീപ്‌ഖുശ്‌ബു, ജിബിന്‍ക്രിസ്റ്റീന, റോമിനിഷ, പ്രീതിആന്റണി, ബിനുബിഞ്‌ജു എന്നിവരായിരുന്നു ഈ വര്‍ഷത്തെ നവാഗതയുവദമ്പതികള്‍. അനു ജെയിംസ്‌ ഇതു വളരെ വിദഗ്‌ധമായി ക്രമീകരിച്ചു. പിതൃദിനം പ്രമാണിച്ച്‌ മോളമ്മ സിബിച്ചന്റെ നേതൃത്വത്തില്‍ മരിയന്‍ മദേഴ്‌സ്‌ പ്രത്യേകം തയാറാക്കിയ സ്‌നേഹവിരുന്ന്‌ ആസ്വദിച്ച്‌ ഷോ അവസാനിച്ചു. ഫോട്ടോ: ജോസ്‌ ജോസഫ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.