You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ:് കമ്മിറ്റികള്‍ സജീവമായി

Text Size  

Story Dated: Sunday, June 28, 2015 03:17 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ അവശേഷിച്ചിരിക്കേ, വിവിധ കമ്മിറ്റികള്‍ സജീവമായി. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആത്മീയവും സജീവവുമായ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കോണ്‍ഫറന്‍സ് ഏറ്റവും സജീവമാക്കാന്‍ യത്‌നിച്ചു വരുന്നു.

ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. മനോഹരമായ ഭൂപ്രദേശവും ശാന്തസുന്ദരമായ അന്തരീക്ഷവും നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ സ്ഥലവുമെന്ന നിലയില്‍ എലന്‍വില്‍ പ്രശസ്തമാണ്.

വിശ്വാസത്തില്‍ അഭിവൃദ്ധിപ്പെടുന്ന തലമുറ (തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി, നിന്റെ വീര്യ പ്രവര്‍ത്തികളെ പ്രസ്താവിക്കും എന്ന സങ്കീര്‍ത്തന ഭാഗത്തെ 145-ാം അധ്യായം നാലാം വാക്യത്തെ അടിസ്ഥാനമാക്കി) എന്നതാണ് ചിന്താവിഷയം.

കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയും മികച്ച വാഗ്മിയുമായ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പയാണ് കീനോട്ട് സ്പീക്കര്‍. യുവജനങ്ങളുടെ സെഷന് ഫാ. എബി ജോര്‍ജും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ സെഷന് ഫാ. അജു ഫിലിപ്പ് മാത്യുവും നേതൃത്വം നല്‍കും. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ താഴെ പറയുന്നവര്‍ നേതൃത്വം നല്‍കി പ്രവര്‍ത്തിക്കുന്നു.

ഫാ. വിജയ് തോമസ് (കോ ഓര്‍ഡിനേറ്റര്‍), ഡോ. ജോളി തോമസ് (ജനറല്‍ സെക്രട്ടറി), തോമസ് ജോര്‍ജ് (ട്രഷറര്‍), ജീമോന്‍ വറുഗീസ് (ജോയിന്റ് ട്രഷറാര്‍), ലിന്‍സി തോമസ് (സുവനീര്‍ ചീഫ് എഡിറ്റര്‍), ഫിലിപ്പോസ് ഫിലിപ്പ് (സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍).

വിവിധ സബ് കമ്മിറ്റികള്‍ക്ക് താഴെ പറയുന്നവര്‍ നേതൃത്വം കൊടുക്കുന്നു.
ഫാ അലക്‌സ് കെ. ജോയി (ചാപ്ലെയിന്‍), റവ. ഡോ. രാജു വര്‍ഗീസ് (ക്വയര്‍), ഫാ. ഗീവറുഗീസ് ജോണ്‍ (അഡല്‍ട്ട്-കരിക്കുലം), ബോബി വറുഗീസ് (യൂത്ത് കരിക്കുലം), സജി.എം. പോത്തന്‍ (ഘോഷയാത്ര), ജീമോന്‍ വറുഗീസ് (ഘോഷയാത്ര), ജാസ്മിന്‍ ഉമ്മന്‍ (എന്റര്‍ടെയ്ന്‍മെന്റ്), ജെസി തോമസ് (ഓണ്‍സൈറ്റ് റെസ്‌പോണ്‍സിബിലിറ്റി), സാറാ രാജന്‍ (രജിസ്‌ട്രേഷന്‍), പൊന്നു ജോണ്‍ (എം.ജി.ഒ.സി.എസ്.എം കരിക്കുലം), ലിസാ ജോണ്‍ (എലിമെന്ററി കരിക്കുലം), ഡോ. ലിസി ജോര്‍ജ് (മെഡിക്കല്‍ ടീം), രാജു പറമ്പില്‍ (സ്‌പോര്‍ട്‌സ്), എബി.കെ. പോള്‍ (ഫോട്ടോഗ്രാഫി), എബി ഡേവിഡ് (ഫോട്ടോഗ്രാഫി), മനു ജോര്‍ജ് (സെക്യൂരിറ്റി), ആനി ജോണ്‍ (വിഷ്വല്‍ മീഡിയ), ജോര്‍ജ് തുമ്പയില്‍ (മീഡിയ), കുര്യാക്കോസ് തര്യന്‍ (ഓഡിറ്റര്‍).

സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ താഴെ പറയുന്നവരാണ്.
ഫിലിപ്പോസ് ഫിലിപ്പ് (ഫിനാന്‍സ് ചെയര്‍), ലിന്‍സി ഫിലിപ്പ് (ചീഫ് എഡിറ്റര്‍), റവ.ഡോ.വറുഗീസ് എം. ഡാനിയല്‍, വറുഗീസ് പ്ലാമ്മൂട്ടില്‍.

സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരാണ്.
അനില്‍ എബ്രഹാം, ആനി ജോണ്‍, എബി കുര്യാക്കോസ്, ജോര്‍ജ് വറുഗീസ്, ഐസക്ക് വറുഗീസ്, രാജന്‍ പടിയറ, കുര്യാക്കോസ് തര്യന്‍, മാത്യു വറുഗീസ്, സജി.എം. പോത്തന്‍, സൂസന്‍ തോമസ്.
ഭദ്രാസന ഓഫീസ് അംഗങ്ങളായ താഴെ പറയുന്നവരും കോണ്‍ഫറന്‍സ് വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഫാ. തോമസ് പോള്‍ (ചാന്‍സലര്‍), ഡീക്കന്‍ ഡെന്നീസ് മത്തായി (മെത്രാപ്പോലീത്തയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്), ഫാ. എബി ജോര്‍ജ് (മെത്രാപ്പോലീത്തയുടെയും ചാന്‍സലറിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി).

ഭദ്രാസനത്തില്‍ നിന്നുള്ള സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡാനിയല്‍ പുല്ലേലില്‍, പോള്‍ കറുകപ്പള്ളില്‍, കോരസണ്‍ വറുഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. എം.കെ.കുര്യാക്കോസ് (സെക്രട്ടറി), വറുഗീസ് പോത്താനിക്കാട് (ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം), ഫാ. ഷിബു ഡാനിയല്‍, ഫാ. ആന്‍ഡ്രൂ ഡാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി. കെ. വറുഗീസ്, അജിത് ജോസഫ് വട്ടശ്ശേരില്‍, ഡോ. സാക്ക് ജി സഖറിയ എന്നിവരുടെയും സേവനങ്ങള്‍ കോണ്‍ഫറന്‍സ് കമ്മിറ്റിക്ക് ലഭിക്കുന്നു.

എം.ജി.ഒ.സി.എസ്.എം, മാര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കോണ്‍ഫറന്‍സ് വിജയത്തിലെത്തിക്കാന്‍ ഭാരവാഹികളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.