You are Here : Home / USA News

കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്): ജയ് കുളമ്പില്‍ പ്രസിഡന്റ്; സ്വപ്ന രാജേഷ് സെക്രട്ടറി

Text Size  

Story Dated: Monday, June 29, 2015 11:25 hrs UTC

ന്യൂജേഴ്സി: കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്സി യുടെ (കാന്‍ജ്) 2015-2016 വര്‍ഷത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു.
ജൂണ്‍ 28 ശനിയാഴ്ച 2 മണിക്ക് എഡിസണ്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട ജനറല്‍ ബോഡി ആണ് ജയ് കുളമ്പില്‍ പ്രസിഡന്റ് ആയുള്ള കമ്മിറ്റിയെ എതിരില്ലാതെ തിരഞ്ഞെടുത്തതു്. നിലവില്‍ ഒഴിവു വന്ന ട്രസ്ടീ ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളിലേക്കും പുതിയ അംഗങ്ങളെ സജി പോള്‍, ഷീല ശ്രീകുമാര്‍, ജെയിംസ് മുക്കാടന്‍ എന്നിവർ നയിച്ച ജനറല്‍ ബോഡി തിരഞ്ഞെടുത്തു.

ജയപ്രകാശ് കുളമ്പില്‍ (പ്രസിഡന്റ്), സ്വപ്ന രാജേഷ് (സെക്രട്ടറി), അലക്‌സ് മാത്യു (ട്രഷറര്‍), റോയ് മാത്യു (വൈസ് പ്രസിഡന്റ്), ജയന്‍ എം ജോസഫ് (ജോയിന്റ് സെക്രട്ടറി), പ്രഭു കുമാര്‍ (ജോയിന്റ് ട്രഷറര്‍), ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേര്‍സ് ), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് പബ്ലിസിറ്റി), രാജു കുന്നത്ത് (ചാരിറ്റി), അബ്ദുള്ള സൈദ് (സോഷ്യല്‍ ആന്‍ഡ് സോഷ്യല്‍ അഫയേര്‍സ്), ജെസ്സിക തോമസ് (യൂത്ത്) എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാര്‍ ആയും ആനീ ജോര്‍ജ്, സ്മിത മനോജ്, മുന്‍ പ്രസിഡന്റ്മാരായ മാലിനി നായര്‍, ജോസ് വിളയില്‍, ഫോമ റീജിണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍ എന്നിവര്‍ ട്രസ്ടീ ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളിലേക്കും ജോണ്‍ തോമസ് ഓഡിറ്റര്‍ ആയും മുന്‍ പ്രസിഡന്റ് ജോ പണിക്കര്‍ എക്‌സ് ഒഫീഷ്യോ ആയും തിരഞ്ഞെടുക്കപ്പെട്ടു,

കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച എല്ലാവരോടും മുന്‍ പ്രസിഡന്റ് ജോ പണിക്കര്‍, ജെയിംസ് ജോര്‍ജ് (മുന്‍ ട്രഷറര്‍) അനില്‍ പുത്തന്‍ചിറ ( മുന്‍ സെക്രട്ടറി) എന്നിവരടങ്ങിയ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.

പ്രസിഡന്റ് ജയപ്രകാശ് കുളമ്പില്‍ ജനറല്‍ ബോഡിക്ക് നന്ദി പറയുകയും വരുംകാല പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.