You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 മുതല്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, June 29, 2015 11:30 hrs UTC

ഫിലാഡല്‍ഫിയ: ഇടവക മദ്ധ്യസ്ഥനും, ഭാരതത്തിനു വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്‌തോലനുമായായ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മതിരുനാള്‍ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂലൈ 3 മുതല്‍ 6 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ദുക്‌റാന തിരുനാള്‍ ദിനമായ ജൂലൈ 3 വെള്ളിയാഴ്‌ച്ച വൈകുന്നേരം 5 മണിക്ക്‌ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ പരിപാടികള്‍ക്കു തുടക്കമാവും. തുടര്‍ന്ന്‌ റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഡോ. മാത| മണക്കാട്ട്‌, റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി, റവ. ഫാ. തോമസ്‌ മലയില്‍, റവ. ഫാ. ബാബു തേലപ്പള്ളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്‌, ലദീഞ്ഞ്‌ എന്നിവ ഉണ്ടാവും. 7:30 മുതല്‍ റവ. ഫാ. ഷാജി തുമ്പേചിറയില്‍ നയിക്കുന്ന സംഗീതവിരുന്ന്‌ `ആത്മസംഗീതം' അരങ്ങേറും.

ജുലൈ 4 ശനിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക്‌ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഫാ. ഷാജി തുമ്പേചിറയില്‍, റവ. ഫാ. ഷാജി സില്‍വ, റവ. ഫാ. ജേക്കബ്‌ ജോണ്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. തുടര്‍ന്ന്‌ മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്‌, പ്രദക്ഷിണം. 7 മണിമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 5 ഞായറാഴ്‌ച്ച 10 മണിക്ക്‌ റവ. ഫാ. ഷാജി തുമ്പേചിറയില്‍, റവ. ഡോ. മാത| മണക്കാട്ട്‌, റവ. ഫാ. സജി മുക്കൂട്ട്‌, റവ. ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്‌. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്‌ച്ച, സ്‌നേഹവിരുന്ന്‌. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

ജുലൈ 6 തിങ്കളാഴ്‌ച്ച വൈകുന്നേരം ഏഴുമണിക്കു മരിച്ചവരുടെ ഓര്‍മ്മദിനം. റവ. ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ. ഫാ. സോണി എട്ടുപറയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, ഒപ്പീസും, നേര്‍ച്ചവിതരണവും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കൊടിയിറക്കുന്നതോടെ നാലുദിവസത്തെ തിരുനാളിനു തിരശീലവീഴും.

ഷിക്കാഗൊ രൂപതയുടെ കുടുംബവര്‍ഷാചരണവും, ഇടവകയുടെ പത്താം വാര്‍ഷികവും പ്രമാണിച്ച്‌ ഇടവകയില്‍ പുതുതായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച ദമ്പതിമാരും യുവതീയുവാക്കളും അടക്കം 32 പേരാണു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍?പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്‌കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.