You are Here : Home / USA News

ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിന വാ൪ഷികമഹോത്സവം

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Monday, June 29, 2015 11:14 hrs UTC


 
ഈ വരുന്ന ജൂലായ് 4ന് കരുണാമൂ൪ത്തിയായ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിവസമാണ്.   നമ്മുടെ ഗുരുവായൂരപ്പന്റെ പിറന്നാളായി  കണക്കാക്കുന്ന ഈ  ദിവസം  ഭക്തജനങ്ങൾക്ക്‌ പങ്കെടുക്കാൻ  പാകത്തിൽ ശനിയാഴ്ചയാണ് വരുന്നത്. എല്ലാവരും  ഇത് സുവ൪ണ്ണാവസരമായി  കണക്കാക്കി അമ്പലത്തിൽ വന്ന് ഭഗവാനെ ദശനം ചെയ്തുകൊള്ളേണ്ടതാകുന്നു.

  • തിരക്കു  പ്രതീക്ഷിക്കുന്നതിനാൽ    രാവിലെ ആറുമുതൽ ഉച്ചയ്ക്കു  പന്ത്രണ്ടര വരേയും  വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതു വരേയും  നടതുറന്നിരിയ്ക്കുന്നതാണ്.

 ഇടയ്ക്ക,  ചെണ്ട, മുതലായ ക്ഷേത്രവാദ്യങ്ങൾ,  ചുറ്റുവിളക്കു്, നിറമാല, അന്നദാനം, ഭജനഭക്തിപ്രഭാഷണം,  എന്ന് തുടങ്ങി  വിപുലമായ രീതിയിൽ തന്നെ ആയിരിയ്ക്കും ആഘോഷം.

  • രാവിലെ ആറുമുതൽ ഒമ്പതുവരെ വിശേഷാൽ പൂജകളുണ്ടായിരിയ്ക്കുന്നതാണ്.
  • രാവിലെ അഷ്ടപദിയോടു കൂടിയുള്ള പൂജകൾ
  • രാവിലെ 8 മണിക്ക് തുടങ്ങുന്ന നാരായണീയ പാരായണ യജ്ഞം  മുഴുവൻ ദിവസവും നീണ്ടുനില്ക്കുo.  ഇതിൽ എല്ലാവർക്കും പങ്കെടുക്കാം.
  • 4:30 ന് അയ്യപ്പ പൂജ    

വൈകുന്നേരം  ഏഴരയ്ക്കുള്ള  ദീപാരാധനയ്ക്കു ശേഷം 8 മണിക്ക് അത്താഴപൂജയും കഴിഞ്ഞ് ഭക്തിനി൪ഭരമായ  പ്രഭാഷണത്തോടെ  ആഘോഷങ്ങൾ പര്യവസാനിയ്ക്കുന്നതാണ്.

നിറമാലയ്ക്കുള്ള  പൂവ് കൊണ്ടുവരുവാൻ   ഉദ്ദേശിയ്ക്കുന്നവ൪ രാവിലെ ഏഴുമണിയോടെ  എത്തിച്ചരാൻ അപേക്ഷിച്ചുകൊള്ളുന്നു.
 
സ്പോണ്സ൪ഷിപ്പ്:-


  ചുറ്റുവിളക്കു തെളിയിക്കാൻ $ 101.00 (കോ . സ്പോണ്സ൪ഷിപ്പ് $ 21)
  
അന്നദാനം മുഴുവനും സ്പോണ്സ൪ ചെയ്യണമെങ്കിൽ $ 1001.00 (കോ. സ്പോണ്സ൪ഷിപ്പ് $101)
 
പരമ്പരാഗതമായി  ഗുരുവായൂ൪ ക്ഷേത്രത്തിൽ  നടന്നുവരുന്ന ഒരു  ആചാരമാണ് പ്രസാദം  ഊട്ടു അഥവാ അന്നദാനം.
(നാലുകറി കൂട്ടിയു ള്ള നിവേദ്യം ഭഗവാനു നിവേദിച്ചതിനുശേഷം ഇത് സ്പോണ്സ൪ ചെയ്യുന്നവ൪ സ്വന്തം കൈകളാൽ  ഭക്ത൪ക്ക് ദാനം ചെയ്യുക. ഈ വഴിപാട് നടത്തുന്ന വ്യക്തിയ്ക്കും  കുടുംബത്തിനും എന്നും  ആരോഗ്യവും സമൃദ്ധിയും  മനസ്സമാധാനവും  വന്നുചേരുമെന്നാണ്  വിശ്വാസം)  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.