You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാളിന്‌ കൊടിയേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 30, 2015 11:42 hrs UTC

ഷിക്കാഗോ: ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി. ജൂണ്‍ 28-നു ഞായറാഴ്‌ച 11 മണിക്കുള്ള ആഘോഷമായ ദിവ്യബലിക്കു ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസിസ്റ്റന്റ്‌ വികാരി റവ.ഫാ. റോയ്‌ മൂലേച്ചാലില്‍, റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ (രൂപതാ ചാന്‍സിലല്‍), റവ.ഫാ. ജോര്‍ജ്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു. റവ.ഫാ. ആന്റണി തുണ്ടത്തില്‍ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയുണ്ടായി. തുടര്‍ന്ന്‌ നടന്ന കൊടിയേറ്റിനു കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

 

കേരളത്തില്‍ നിന്നെത്തിയ ദൃശ്യമനോഹരമായ ദീപാലങ്കാരങ്ങള്‍, പ്രശസ്‌ത വചനപ്രഘോഷകരുടെ പ്രസംഗങ്ങള്‍, കേരളത്തിലെ ദേവാലയ പ്രദക്ഷിണങ്ങളെ വെല്ലുന്ന പ്രൗഡിയില്‍ മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തപ്പെടുന്ന തിരുനാള്‍ പ്രദക്ഷിണം, പ്രശസ്‌ത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍, വെടിക്കെട്ട്‌ തുടങ്ങിയ വിവിധ ആഘോഷപരിപാടികളുമായി ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിലെ പ്രധാന തിരുനാളിനു ഇതോടെ തുടക്കമായി. പ്രധാന തിരുനാള്‍ ദിവസങ്ങളിലെ കാര്യപരിപാടികള്‍ താഴെ കൊടുക്കുന്നു ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 5.30-നുള്ള ആഘോഷ ദിവ്യബലിക്ക്‌ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതും, കുര്‍ബാന മധ്യേ ബിജ്‌നോര്‍ രൂപതാ മെത്രാന്‍ മാര്‍ ഗ്രേഷ്യസ്‌ മുണ്ടാടന്‍ വചനസന്ദേശം നല്‍കുന്നതുമാണ്‌. 7.30-ന്‌ ആരംഭിക്കുന്ന `സീറോ മലബാര്‍ നൈറ്റില്‍' ഇടവകയിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്ന്‌ അരങ്ങേറുന്നതാണ്‌. ജൂലൈ നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4.30-ന്‌ ആരംഭിക്കുന്ന ദിവ്യബലിക്ക്‌ രൂപതയുടെ മേലധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്‌.

 

കുര്‍ബാന മധ്യേ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ വചന സന്ദേശം നല്‍കുന്നതാണ്‌. തുടര്‍ന്ന്‌ നടക്കുന്ന നൃത്ത-സംഗീത ദഹാസ്യമേളയായ `കൃപാഞ്‌ലി 2015' തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. തിരുനാള്‍ ദിനമായ ജൂലൈ അഞ്ചാം തീയതി ഞായറാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ ആരംഭിക്കുന്ന ആഘോഷമായ റാസ കുര്‍ബാനയ്‌ക്ക്‌ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന്‌ ബെല്‍വുഡിലെ നഗരവീഥിയിലൂടെയുള്ള തിരുനാള്‍ പ്രദക്ഷിണം സീറോ മലബാര്‍ വിശ്വാസികളുടെ സംസ്‌കാരത്തിന്റേയും പൈതൃകത്തിന്റേയും മഹിമ വിളിച്ചോതുന്നതായിരിക്കും. മോര്‍ട്ടന്‍ഗ്രോവ്‌, നൈല്‍സിലുള്ള സെന്റ്‌ ബെര്‍ത്തലോമിയ വാര്‍ഡാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. തിരുനാളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി അതിവിപുലമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. സെന്റ്‌ ചാള്‍സ്‌ റോഡിലുള്ള പെര്‍ഫെക്‌ട്‌ മീല്‍ സിസ്റ്റത്തിന്റെ പാര്‍ക്കിംഗ്‌ സൗകര്യവും അവിടെനിന്നുള്ള ഷട്ടില്‍ സൗകര്യവും ഉപയോഗിക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിബി പാറേക്കാട്ട്‌ (847 209 1142), പയസ്‌ ഒറ്റപ്ലാക്കല്‍ (312 231 3345), പോള്‍ പുളിക്കന്‍ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാന്‍സീസ്‌ (847 219 4897), മനീഷ്‌ ജോസഫ്‌ (847 387 9384). മോഹന്‍ സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.