ഡാലസ് : അമേരിക്കയിലെ മലയാളം ലൈബ്രറികളിൽ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാലസ് കേരള അസോസിയേഷൻ മലയാളം ലൈബ്രറി തൃത്താല എംഎൽഎ വി.ടി.ബൽറാം സന്ദർശിച്ചു. ഏകദേശം ഏഴായിരത്തോളം പുസ്തക ശേഖരങ്ങളെ ക്കുറിച്ചു കേരള അസോസിയേഷൻ നേതാവ് ഐ വർഗീസ് , എംഎൽഎക്കു വിശദീകരിച്ചു കൊടുത്തു .
കേരള അസോസിയേഷൻ പ്രവർത്തനങ്ങളെ ബൽറാം പ്രത്യകം അഭിനന്ദിച്ചു .ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മെഡിക്കൽ ജേർണലിസം പ്രോഗ്രാം മേയ് അഞ്ചിന് ഉദ്ഘടനം ചെയ്യാൻ ഡാലസ് കേരള അസോസിയേഷൻ ഓഫിസിൽ എത്തിയതായിരുന്നു ബൽറാം.
Comments