മയാമി: കോറല്‍സ്പ്രിംഗ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലിയുടെ സഹോദരീപുത്രനും ബൈക്ക് അപകടത്തില്‍ നിര്യാതനുമായ ജോയി ജോസഫിന്റെ (36) ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നവംബര്‍ 20-ന് ബുധനാഴ്ച വൈകിട്ട് 7 മണിക്ക് കോറല്‍സ്പ്രിംഗിലുള്ള ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് സീറോ മലബാര്‍ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് ലൂക്കോസ് പൈനുങ്കല്‍ അറിയിച്ചു. പരേതന്റെ സംസ്കാരം 20-ന് ബുധനാഴ്ച അതിരമ്പുഴ ശ്രീകണ്ഠമംഗലം ലിസ്യൂ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും.
Comments