ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ മിഷന് ഞായര്‍ അതിഗംഭീരമായി ആചരിച്ചു. ഇടവകയിലെ ചെറുപുഷ്പ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മിഷന് ഞായര്‍ എല്ലാവര്ക്കും വേറിട്ട അനുഭവമായി. വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം പള്ളി ഹാളില്‍ സജ്ജീകരിച്ചരിക്കുന്ന വിവിധ തരം വിനോദ പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ പങ്കെടുത്തു.
നിധി കണ്ടെത്തല്‍, ചൂണ്ടയിടീല്, പാട്ടയേറ്, പിങ്പോങ് തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, മിഷന് ലീഗ് ഡയറക്ടര്‍ സിന്ധു ചാഴികാട്ട്, പ്രസിഡന്റ് ബോണി തെക്കനാട്ട്, സെക്രട്ടറി അമ്മു മൂലക്കാട്ട്, മിഷന് ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാര്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ലീജിയന് ഓഫ് മേരി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും നടത്തപ്പെട്ടു. നാട്ടിലെ സ്വന്തം ഇടവകയിലെ ഒരു പെരുന്നാള്‍ കൂടിയ അനുഭവത്തോടെ മുതിര്‍ന്നവരും അത്യന്തം നവ്യമായ ഒരു അനുഭവത്തോടെ കുട്ടികളും സ്വഭവനങ്ങളിലേക്ക് മടങ്ങി. ഫാ. ഫിലിപ്പ് രാമച്ചനാട്ട് അറിയിച്ചതാണിത്.
Comments