ഗാര്‍ലന്റ്(ഡാളസ്) : പത്തനാപുരം കാഞ്ഞിരമണ്ണില്‍ കെ.ജെ.ജോണിന്റേയും, അമ്മിണി ജോണിന്റെയും മകന് ജോണ്‍ വര്‍ഗ്ഗീസ്(57) ഡിസംബര്‍ 9ന് തിങ്കളാഴ്ച ഹൃദ്രോഗം മൂലം നിര്യാതനായി. ഡാളസ്സില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് ഒരു മാസത്തെ സന്ദര്‍ശനത്തിനായി ജോണ്വര്ഗ്ഗീസ് കേരളത്തില്‍ എത്തിയത്. പത്തുവര്‍ഷമായി പ്ലബിങ്ങ്, ഇലക്ട്രിക്ക് ജോലികള്‍ കരാറെടുത്തു ചെയ്തു വന്നിരുന്ന ജോണ്‍ വര്‍ഗ്ഗീസ്(മോനച്ചന്) ഡാളസിലെ മലയാളികള്‍ക്ക് സുപരിചിതനാണ്.
ഭാര്യ അന്നമ്മ വര്‍ഗ്ഗീസ്. മക്കള്‍ ലെനിസാമുവേല് - സാമുവേല്‍ അലക്സാണ്ടര്‍(ബാംഗ്ലൂര്‍), ലെനിന് ജോണ്‍ വര്‍ഗ്ഗീസ്- ലെബി വര്‍ഗ്ഗീസ്(ഡാളസ്), ലെബി നെബു- നെബുമാത്യൂ(ഒക്കലഹോമ). സംസ്ക്കാരം ഡിസംബര്‍ 13 വെള്ളിയാഴ്ച 9 മണിക്ക് പത്തനാപുരത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് രാജു -984 733 8203(കേരളം), ഷിബു മാത്യൂ- 972 839 2311(സണ്ണിവെയ്ല്‍)
Comments