സാന്‍ഹൊസെ: സെന്റ് മേരീസ് ദേവാലയത്തില്‍ ഡിസംബര്‍ 24-ന് വൈകിട്ട് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ തിരുപ്പിറവി കര്‍മ്മങ്ങള്‍ നടത്തുകയും വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സി.സി.ഡിയുടെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും, ക്രിസ്മസ് സുഹൃത്തുക്കള്‍ക്ക് (ക്രിസ്മസ് ഫ്രണ്ട്) സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.
സാന്‍ഹൊസെ ഇടവക വികാരിയായ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന് കൈക്കാരന്മാരായ അസി പറത്തറ, ജാക്സണ് പുറയംപള്ളില്‍, വിന്‍സ് പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് ഗിഫ്റ്റ് സമ്മാനിച്ചു. തുടര്‍ന്ന് അച്ചന് കേക്ക് മുറിച്ച് ഇടവക ജനങ്ങള്‍ക്ക് പങ്കുവെച്ചു.
ഡിസംബര്‍ 31-ന് രാത്രി പത്തുമണിക്ക് പുതുവത്സരത്തിന്റ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുകയും വി. കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജോസച്ചന് എല്ലാവര്ക്കും പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു.
പാരീഷ് കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ചേന്നാത്ത്, ഫിലിപ്പ് ചെമ്മരപ്പള്ളി, വിവിന് ഓണശേരില്‍, ജക്സണ്‍ പുറയംപള്ളില്‍, വിന്‍സ് പുളിക്കല്‍, അസി പറത്തറ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി. വിവിന് ഓണശേരില്‍ അറിയിച്ചതാണിത്.
Comments