ഷിക്കഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചീട്ടുകളി, ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചീട്ടുകളി മത്സരങ്ങള്‍ (ലേലം, റെമ്മി) ഈവരുന്ന ശനിയാഴ്ച അല്‍ഫോന്‍സാ ഹാളില്‍ വെച്ച് നടത്തപ്പെടും. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് രാവിലെ 9-ന് ആരംഭിക്കും. ഷട്ടില്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 16-ന് പാരീഷ് ഹാളില്‍ വെച്ചായിരിക്കും നടത്തപ്പെടുക.
ലേലം കളിക്കാനാഗ്രഹിക്കുന്നവര് മൂന്നുപേര്‍ ഉള്‍പ്പെടുന്ന ടീം ആയി രജിസ്റ്റര്‍ ചെയ്യണം. ടീം രജിസ്ട്രേഷന് ഫീസ് 100 ഡോളര്‍ ആയിരിക്കും. റമ്മി രജിസ്ട്രേഷന് 50 ഡോളര്‍. ലേലം വിജയിക്ക് ക്ലെഡ്ട്രോണ് കോര്പ്പറേഷന് സ്പോണ്സര് ചെയ്യുന്ന 1000 ഡോളര്‍ പാരിതോഷികവും, ട്രോഫിയും, റണ്ണേഴ്സ് അപ്പിന് ഡോ. ജൂബി ജോസഫ് സ്പോണ്സര് ചെയ്യുന്ന 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും നല്‍കുന്നതാണ്. റമ്മി ജേതാവിന് മിഡ്വെസ്റ്റ് ഓയില്‍ സ്പോണ്സര് ചെയ്യുന്ന 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും നല്കപ്പെടും.
ഓഗസ്റ്റ് 16-ന് ആയിരിക്കും ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തപ്പെടുക. സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ഫീസ് യഥാക്രമം 50 ഡോളറും, 100 ഡോളറുമാണ്. ഡബിള്‍സ് ജേതാക്കള്‍ക്ക് ട്രോഫിയും 501 ഡോളറിന്റെ പാരിതോഷികവും, റണ്ണേഴ്സ് അപ്പിന് 251 ഡോളറിന്റെ പാരിതോഷികവും നല്‍കുന്നതാണ്.
മത്സര സംബന്ധമായ വിശദ വിവരങ്ങളും രജിസ്ട്രേഷനും വേണ്ടവര്‍ ബിജോയി കാപ്പന് (630 656 7336), ആല്വിന് ഷിക്കോര്‍ (630 303 4785), ബിന്‍സ് വെളിയത്തുമാലില്‍ (847 840 5392), സതീഷ് നിരവത്ത് (847 338 6661), ജോണ്‍ കുളങ്ങര (630 849 0508), ബിജി മാത്യു (630 487 1810) എന്നിവരുമായോ ഭാരവാഹികളുമായോ ബന്ധപ്പെടുക.
Comments