ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഗ്ലോബല്‍ കമ്മിറ്റിയുടെ ഏറ്റവും നൂതനവും അടുത്തുവരുന്നതുമായ മിസ് മലയാളി വേള്‍ഡ് വൈഡ് ഗ്ലോബല്‍ മലയാളി മങ്ക മത്സരത്തിന്റെ പ്രിലിമിനറി മത്സരമായ മിസ് മലയാളി നോര്‍ത്ത് അമേരിക്കയുടെ ഡാലസ്സില്‍ നടക്കുന്ന മത്സരത്തിന്റെ കോഓര്‍ഡിനേറ്ററായി ക്രിസ്റ്റീന തോമസ്സിനെ തിരഞ്ഞെടുത്തതായി റീജിയന് പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസും, മിസ് മലയാളി ഗ്ലോബല്‍ കമ്മിറ്റിയംഗം പി.സി മാത്യുവും അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതിയായ നവംബര്‍ 15ന് മുമ്പ് ക്രിസ്റ്റീനയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്രിസ്റ്റീന തോമസ് : 214 727 0460;www.missmalayalee.com
Comments