ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് സംഘടിപ്പിച്ച മലയാളി മങ്ക 2013 മത്സരത്തില്‍ സിനി മാത്യൂ മലയാളിമങ്കയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ മലയാളികളുടെ പാരമ്പര്യ വേഷമണിഞ്ഞു മത്സരത്തിനെത്തിയ യുവതികളില്‍ നിന്നാണ് മലയാളി മങ്കയെ തിരഞ്ഞെടുത്തത്. മുഖ്യാതിഥിയായി പങ്കെടുത്ത ജോസ് പനച്ചിപുറം വിജയിയെ കീരടമണിയിക്കുകയും, ട്രോഫി സമ്മാനിക്കുകയും ചെയ്തു. കെ.എല്‍.എസ്. പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, ഡോ.എം.എന്‍.ടി. നമ്പൂതരി, ജോസന് ജോര്‍ജ്ജ് എന്നിവര്‍ മലയാളി മങ്കയെ അഭിനന്ദിച്ചു. സിജു വി. ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.
Comments