ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രധാന ഇനമായ ടാലന്റ് മത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടാലന്റ് മത്സരങ്ങള്‍ ജൂലൈ 5-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ വിവിധ വേദികളിലായി നടക്കുന്നതാണ്. സംഗീത മത്സരം, ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ വ്യക്തിഗതം, ഗ്രൂപ്പ് നൃത്തമത്സരങ്ങള്‍ എന്നിവ 6 -12, 13-24 വയസ് പ്രായപരിധിയിലുള്ളവര്ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസംഗ മത്സരം, മിസ് ഫൊക്കാന, മിസ്റ്റര്‍ ഫൊക്കാന, മലയാളി മങ്ക എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും. 25 വയസിനു മുകളിലുള്ളവര്‍ക്ക് സംഗീതം, നൃത്ത ഇനങ്ങളും ഉണ്ടായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.
കണ്വന്ഷന് രജിസ്ട്രേഷന് ഫോമും, ടാലന്റ് കോമ്പറ്റീഷന് രജിസ്ട്രേഷന് ഫോമും ഫൊക്കാനാ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫൊക്കാനാ കലാതിലകത്തേയും, കലാപ്രതിഭയേയും ടാലന്റ് മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്നതാണ്. ഫൊക്കാനാ നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരവും ഇതടോനുബന്ധിച്ച് നടക്കും. സ്പെല്ലിംഗ് ബീ മത്സരത്തിന്റെ നിബന്ധനകളും രജിസ്ട്രേഷന് ഫോമും, വാക്കുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: fokana.org സന്ദര്‍ശിക്കുക. ഷൈനി പട്ടരുമഠത്തില്‍ (630 709 9072), ലീല ജോസഫ് (224 578 5262), റീബി സഖറിയ (630 696 1458).
Comments