മാര്‍ത്തോമാ സഭ ജൂണ്‍ 8 ഞായര്‍ പരിസ്ഥിതിദിനമായി ആചരിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, June 11, 2014 09:46 hrs UTC
ന്യൂയോര്‍ക്ക്: പരിസ്ഥിതി അവബോധം ഇന്ന് സഭയുടെയും, ലോകരാഷ്ട്രങ്ങളുടെയും പ്രവര്‍ത്തന മേഖലയിലെ മുഖ്യചിന്താവിഷയമായി മാറിയ സാഹചര്യത്തില്‍ ഇടവകതലങ്ങളില്‍ സംഘടിപ്പിക്കുന്ന കര്‍മ്മ പരിപാടികളിലൂടെ ഈ അവബോധം സമൂഹത്തില്‍ വളര്‍ത്തുന്നതിന് ജൂണ്‍ 8 ഞായറാഴ്ച മാര്‍ത്തോമാ സഭ പരിസ്ഥിതി ദിനമായി വേര്‍തിരിച്ച് ആഘോഷിച്ചു.
പരിസ്ഥിതിദിനമായ ഞായറാഴ്ച നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ പ്രത്യേക ആരാധനകളും, പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചു. ദോഷമായതിനെ സ്വീകരിക്കുന്നത് മാത്രമല്ല പാപം, ദൈവം നല്ലതെന്ന് പ്രഖ്യാപിച്ച പ്രകൃതിയെ ദുരുപയോഗപ്പെടുത്തുന്നതും ദൈവനിഷേധമാണെന്ന് ഞായറാഴ്ച നടത്തിയ പ്രസംഗങ്ങളില്‍ പട്ടക്കാര്‍ ഇടവകജനങ്ങളെ ഓര്‍മ്മിപ്പിച്ചു. പരിസ്ഥിതി പാപങ്ങളായ ജലമലിനീകരണം, വായുമലിനീകരണം എന്നിവയെ വിട്ടൊഴിയുവാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.
പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ ഭദ്രാസന എപ്പിസ്ക്കോപ്പാ സ്വീകരിച്ച നടപടികള്‍ നാം ഒരു മാതൃകയാക്കേണ്ടതാണ്. വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും, തരിശ്ശായി കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നതിനും, ആവശ്യമായ പച്ചക്കറി ഇനങ്ങള്‍ വീട്ടുപരിസരത്തു നട്ടുവളര്‍ത്തുന്നതിനും ഔദ്യോഗിക ചുമതലകള്‍ക്കിടയിലും ഭദ്രാസന എപ്പിസ്ക്കോപ്പാ സമയം കണ്ടെത്തുന്നു എന്നുള്ളത് അനുകരണീയവും, പ്രശംസനീയവുമാണ്.
Comments