ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ട്രസ്റ്റി ബോര്‍ഡില്‍ അംഗത്വം നേടിയതിലൂടെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ കെ.പി. ജോര്‍ജിന് സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് ഊഷ്മള സ്വീകരണ നല്കി. ഇന്‍ഡിപെന്റന്റ് സ്കൂള്‍ ഡിസ്ട്രിക്ടിലെ 12 സ്കൂളുകളുടെ ചുമതലയാണ് ഇദ്ദേഹത്തിന് നിക്ഷിപ്തമായിട്ടുള്ളത്. ഇതാദ്യമായാണ് ഒരു മലയാളി ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ട്രസ്റ്റി ബോര്‍ഡിലെത്തുന്നത്.
കെ.പി. ജോര്‍ജിന്റെ സ്ഥിരോല്‍സാഹവും കഠിനാധ്വാനവുമാണ് ഈ സ്ഥാനലബ്ധിക്ക് കാരണമെന്ന് അദ്ദേഹത്തെ ബൊക്കെ നല്കി സ്വീകരിച്ച് ചേംബര്‍ പ്രസിഡന്റ് ബേബി മണിക്കുന്നേല്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വ്യവസായ രാജ്യമായ അമേരിക്കയില്‍ മലയാളി ബിസിനസ് സംരംഭങ്ങളുടെ അസൂയാവഹമായ വളര്‍ച്ച തദ്ദേശികള്‍ക്ക് പാഠമാകട്ടെ എന്ന് കെ.പി. ജോര്‍ജ് പറഞ്ഞു. അക്കാദമിക് സ്കൂള്‍ ബസ് സര്‍വീസ് നിര്ത്തലാക്കുംവഴി എണ്പതു ശതമാനം ഏഷ്യാക്കാരായ വിദ്യാര്‍ഥികളെ ഭോഷകരമായി ബാധിക്കുന്ന നടപടിക്കതിരെ ശക്തമായി പോരാടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തന്റെ വിജയത്തിനായി പ്രാര്‍ഥിച്ച ഏവര്‍ക്കും പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങള്‍ക്കും കെ.പി. ജോര്‍ജ് നന്ദി രേഖപ്പെടുത്തി.
Comments