ഡാളസ്: ജൂലൈ 10 മുതല്‍ 12 വരെ ഡാളസ് സെന്റ് തോമസ് ചര്‍ച്ചില്‍ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഡാളസ് സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ ജൂണ്‍ 15-ന് നടന്ന അവലോകന യോഗത്തില്‍ എല്ലാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി.
കേരളത്തില്‍ നിന്നും എത്തുന്ന ഫാ. സഖറിയാ നൈനാന്, ഫാ. തിമോത്തി തോമസ് എന്നിവരാണ് ഈവര്‍ഷത്തെ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തുന്നത്. `മാറുന്ന ലോകത്തില്‍ മാറ്റം ഇല്ലാത്തവനായി ജീവിക്കുക' എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് നേതൃത്വത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റി കണ്‍വീനര്‍മാരായ റവ.ഫാ. സി.ജി തോമസ്, റവ.ഫാ മാറ്റ് അലക്സാണ്ടര്‍, സെക്രട്ടറി ജോണ്സണ് ജേക്കബ്, റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു ദാനിയേല്‍, റവ.ഫാ. തമ്പാന് വര്‍ഗീസ്, റവ.ഫാ. രാജേഷ് കെ. ജോണ്‍, റവ.ഫാ. ബിനു മാത്യൂസ്, റവ.ഫാ. റ്റെജി ഏബ്രഹാം എന്നിവര്‍ ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
Comments