കണക്റ്റിക്കട്ട്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് സെറിമണി മാര്‍ച്ച് 16 ഞായറാഴ്ച്ച നടന്നു. വികാരി റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ് രജിസ്ട്രേഷന് ഫോം വികാരിക്ക് നല്‍കിക്കൊണ്ട് കിക്കോഫ് കര്‍മ്മം നിര്‍വഹിച്ചു. സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം പോള്‍ കറുകപ്പള്ളില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വറുഗീസ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ എബി കുരിയാക്കോസ്, കെ.ജി ഉമ്മന്‍ എന്നിവരും പ്രസംഗിച്ചു.
Comments