ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ ന്യൂജേഴ്സി റീജിയണല്‍ ഡയറക്ടറായിരുന്ന തോമസ് എം. തോമസിന്റെ അപ്രതീക്ഷിത ദേഹവിയോഗത്തില്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് അനുശോചിച്ചു. ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് അമേരിക്കയുടെ തുടക്കം മുതല്‍ അതിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും പ്രവര്‍ത്തിച്ച തോമസ് എം. തോമസിന്റെ വേര്‍പാട് അസോസിയേഷനും മലയാളി സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു. അമേരിക്കയിലെ ആദ്യകാല പ്രവാസികളില്‍ ഒരാളായ തോമസ് എം. തോമസ് ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്റെ നെടുംതൂണായിരുന്ന വ്യക്തിയായിരുന്നുവെന്ന് സെക്രട്ടറി ചെറിയാന് ചക്കാലപ്പടിക്കല്‍ അനുസ്മരിച്ചു. നല്ല സുഹൃത്തും നല്ല പ്രവര്‍ത്തന ശൈലിയുടെ ഉടമയുമായിന്നു തോമസ് എം. തോമസ് എന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റി തോമസ് തോമസ് പറഞ്ഞു.
നല്ല നേതൃപാടവമുണ്ടായിരുന്ന തോമസ് എം.തോമസ് സഭാശുശ്രൂഷകളില്‍ ശുഷ്കാന്തിയോടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നു ട്രഷറര്‍ അലക്സ് തോമസ് അനുസ്മരിച്ചു. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടു നിര്‍ഭയനായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു തോമസ് എം. തോമസ് എന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ജോണ്‍പോള്‍ പറഞ്ഞു.
സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ അതീവതാല്‍പ്പര്യവും അസാമാന്യ ശ്രദ്ധയുമുള്ള വ്യക്തിയായിരുന്നു തോമസ് എന്ന് ശ്രീമതി ലീലാ മാരോട്ട് അനുസ്മരിച്ചു. കുട്ടനാട്ടുകാരന്റെ ലാളിത്യം വ്യക്തി ജീവിതത്തിലും പ്രവാസി ജീവിതത്തിലും പിന്തുടര്‍ന്ന വ്യക്തിത്വമായിരുന്നു തോമസ് എം. തോമസ് എന്നു എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോര്‍ജ് കുട്ടി അനുസ്മരിച്ചു. ചുരുങ്ങിയ കാലത്തിലെ വ്യക്തി ബന്ധത്തില്‍പ്പോലും തോമസ് എം. തോമസ് ആത്മാര്‍ഥത കാത്തുസൂക്ഷിച്ചിരുന്നുവെന്നു വൈസ് പ്രസിഡന്റ് ജോര്‍ജ് കിരിയാന്തന്‍ അനുസ്മരിച്ചു.ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ജോസ് കളപ്പുരയ്ക്കല്‍ തോമസ് എം. തോമസിന്റെ ലളിതജീവിതത്തെക്കുറിച്ചും പ്രവാസികളോടും ഭാഷയോടും ഉളള സ്നേഹത്തെക്കുറിച്ചു അനുസ്മരിച്ചു. തോമസ് എം. തോമസിന്റെ സംഘടനാപാടവവും കാത്തലിക് അസോസിയേഷനോടുള്ള സ്നേഹവും അസോസിയേഷന് അംഗങ്ങളുടെ മനസില്‍ എന്നും മായാതെ നില്ക്കുമെന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം ഷാജിമോന്‍ വെട്ടം അനുസ്മരിച്ചു.
മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ്, മാത്യു കോരത്, ജോസ് കാനാട്ട്, ജെസി കാനാട്ട്, ജോര്‍ജ് കൊട്ടാരം എന്നിവരും തോമസ് എം. തോമസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചെറിയാന് ചക്കാലപടിക്കല്‍ അറിയിച്ചതാണിത്.
Comments