ന്യൂയോര്‍ക്ക്: കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ സ്ഥാപക പാസ്റ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് `ബ്ലെസിംഗ് ടുഡേ' ടിവി പ്രോഗ്രാമിലൂടെയും `ബ്ലെസിംഗ് ഫെസ്റ്റിവല്‍' പ്രാര്‍ത്ഥനാ യോഗങ്ങളിലൂടെയും സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന `ബ്ലെസിംഗ് ഫെസ്റ്റിവലില്‍' ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ജൂലൈ 12-ന് വൈകിട്ട് 5.30-ന് Jmmanuel Union Church, 693 Jeweet Ave, Staten Island 10314- ല്‍ നടക്കുന്ന ബ്ലെസിംഗ് ഫെസ്റ്റിവലിലേക്ക് ജാതി-മത-സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. ബ്രദര്‍ ഡാമിയനേയും, സിസ്റ്റര്‍ ക്ഷമ ഡാനിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി 917 855 2024
www.themasterministries.org, www.blessingtoday.tv
Comments