ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ ശ്രീകാന്ത് ഡയറക്ടര്‍ ഓഫ് ട്രാന്സ്പോര്ട്ടേഷന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, July 12, 2014 01:02 hrs UTC
വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ കൗണ്‍സില്‍ ഓഫ് ഗവണ്മെന്റ്സ് ട്രാന്സ്പോര്ട്ടേഷന് ഡയറക്ടര്‍(പ്ലാനിങ്ങ്) ആയി ഇന്ത്യന്‍ അമേരിക്കന്‍ ലീഡര്‍ കെ.എന്‍.ശ്രീകാന്തിനെ നിയമിച്ചു. ആഗസ്റ്റ് 6ന് ചുമതലയേല്‍ക്കും.ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ്ങില്‍ 25 വര്‍ഷം പരിചയസമ്പത്തുള്ള ശ്രീകാന്ത് നോര്‍ത്തേണ്‍ വെര്‍ജീനിയ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്.ഇന്ത്യയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, മേരിലാന്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ശ്രീകാന്തിന് ഡയറക്ടര്‍ ഓഫ് ട്രാന്സ്പോര്ട്ടേഷന്(പ്ലാനിങ്ങ്) ചുമതലക്കു പുറമെ നാഷ്ണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാന്സ്പോര്ട്ടേഷന് ബോര്‍ഡ്, സ്റ്റാഫ് ഡയറക്ടര്‍ എന്ന പദവിയും നല്‍കിയിട്ടുണ്ട്.1987 മുതല്‍ 2013 വരെ റൊണാള്‍ഡ് എഫ് കിര്‍ബിയായിരുന്നു ഈ സ്ഥാനം അലങ്കരിച്ചിരുന്നത്.
Comments
Congrats Sreekanth! You deserve it. Indo American Technologists are now getting due recognition in Obama Admin. Hoe Sreekanth will bring forth other achievers from our Indian community in USA