ബ്രിജിറ്റ് ജോര്‍ജ്
ഷിക്കാഗോ: ബെല്‍വുഡ് മാത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ 2019 ലെ സെന്റ് തോമസ് തിരുനാള്‍ പ്രസിഡേന്തി വാഴ്ചയും ഈ വര്‍ഷത്തെ കൊടിയിറക്കവും ഞായറാഴ്ച്ച ജൂലൈ 15 ന് 11 മണിയുടെ വി. കുര്‍ബാനയ്ക്കു ശേഷം നടത്തി. ഫാ. ജോണിക്കുട്ടി പുലീശേരി മുഖ്യ കാര്‍മ്മികനായി സന്ദേശം നല്കി. കത്തീഡ്രല്‍ അസി. വികാരി റവ. ഫാ. നിക്കോളാസ്, ഫാ, കെവിന് മുണ്ടക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്താനിരിക്കുന്ന ഇടവകയിലെ 60 കുടുംബങ്ങളെ പ്രതിനിധീകരിച്ച് കൈക്കാരന്മാരായ സിബി പാറേക്കാട്ട്, പോള്‍ വടകര, ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍ എന്നിവര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന് പാലക്കാപ്പറമ്പിലില് നിന്നും ബൈബിള്‍ മുത്തി ആശീര്‍വാദം ഏറ്റുവാങ്ങി. തുടര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ കൊടിമരത്തിങ്കലേക്ക് നീങ്ങി. ഫാ. അഗസ്റ്റിന് കൊടിയിറക്കകര്മ്മം നിര്‍വ്വഹിക്കുകയും അത് ആശീര്‍വദിച്ചു കൈക്കാരന്മാര്ക്ക് കൈമാറിയതിനുശേഷം ഇടവകസമൂഹത്തിനൊപ്പം പ്രാര്‍ത്ഥനാപൂര്‍വ്വം പള്ളിയങ്കണത്തിലേക്ക് പ്രദിക്ഷിണമായി തിരിച്ചു. വിമന്‍സ് ഫോറവും ജോണി മണ്ണഞ്ചേരില്‍ ടീമും ചേര്‍ന്നൊരുക്കിയ സ്നേഹവിരുന്നോടെ പരിപാടികള്‍ പര്യവസാനിച്ചു.
Comments