ഫ്ളോറിഡാ: ശനിയാഴ്ച മുതല്‍ കാണാതായ രമ്ട് വയസ്സുകാരന് ജോര്‍ദാന്റെ മൃതദേഹം വൃക്ഷ നിബിഡമായ പ്രദേയത്ത് നിന്നും കണ്ടെത്തിയതായി സെപ്റ്റംബര്‍ 4 ചൊവ്വാഴ്ച വൈകിട്ട് ഫ്ളോറിഡാ പോലീസ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടിയുടെ മാതാവ് കാരീസ് സിറ്റിന്സന്റെ (26) പേരില്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തതായും പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഈസ്റ്റ് ബേയിലൂടെ നടന്നു പോകവെ ടൊയോട്ട കാമറയില്‍ എത്തിയ ഒരാള്‍ റൈഡ് ഓഫര്‍ ചെയ്തെന്നും, കുറച്ചു ദൂരം കുട്ടിയുമായി നടക്കാനുള്ളതിനാല്‍ കാറില്‍ കയറിയതായും മാതാവ് പറഞ്ഞു.
Comments