ന്യൂയോര്‍ക്ക്: സഫേണ്‍ സെന്‍ മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 7, 8(വെള്ളി, ശനി) എന്നീ തീയതികളില്‍ റവ.ഫാ.വിജയ് തോമസ് റവ.ഫാ.വര്‍ഗീസ് എം.വര്‍ഗീസ്(MeenadOm, Kottayam) എന്നീ വൈദികരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. 7-ാം തീയതി(വെള്ളി) വൈകീട്ട് 6.30ന് സന്ധ്യാനമസ്കാരത്തിന് ശേഷം റവ.ഫാ.വിജയ് തോമസും, 8-ാം തീയതി(ശനി) വൈകീട്ട് 6.30ന് സന്ധ്യാനമസ്കാരത്തിന് ശേഷം റവ.ഫാ.വര്‍ഗീസ് എം.വര്‍ഗീസ് വചന ശുശ്രൂഷ നടത്തുന്നതായിരിക്കും. ഇരു ദിവസങ്ങളിലും ഇടവകയിലെ സണ്‍ഡേ സ്ക്കൂള് കുട്ടികളുടേയും, ഗായക സംഘത്തിന്റെയും പ്രത്യേക ഗാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ സംരംഭത്തിലേക്ക് എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ.ഫാ. ഡോ.രാജു വര്‍ഗീസ് കര്‍തൃനാമത്തില്‍ താല്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മി.ലിജു പോള്‍(ട്രഷറര്‍-845-642 6183) മിസിസ് സ്വപ്ന ജേക്കബ്(സെക്രട്ടരി-845-641-1935)
Comments