ബെന്നി പരിമണം
ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയബാധിതര്‍ക്ക് പുതിയ ഭവനം നിര്‍മ്മിക്കുന്നതിന്റെ ധനശേഖരണാര്‍ത്ഥം സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് അവതരിപ്പിക്കുന്ന 'ആത്മസംഗീതം 2018' സെപ്റ്റംബര്‍ 22 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കും. ന്യൂയോര്‍ക്ക് ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മലയാള ക്രൈസ്തവ ഗാനശാഖയിലെ അനുഗ്രഹീത കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കും. സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് നിര്‍മ്മിച്ചു നല്കുന്ന ആദ്യ ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന പ്രഥമ ഭവനം എന്ന നിലയില്‍ എത്രയും വേഗം അതിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ ഇന്‍ഡ്യ റീജിയന് ചുമതലക്കാര്‍ അറിയിച്ചു. അനുഗ്രഹീത ഗായകന് കെ.ജി.മാര്‍ക്കോസ് നേതൃത്വം നല്കുന്ന പരിപാടിയില്‍ ബിനോയ് ചാക്കോ, ജോബ് കുര്യന്, അന്ന ബേബി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
പരിപാടിയുടെ പ്രവേശന ടിക്കറ്റ് പ്രോഗ്രാം നടക്കുന്ന ഗേറ്റ് വേ ക്രിസ്ത്യന്‍ സെന്ററില്‍ നിന്നും ലഭിക്കുന്നതാണ്. പരിപാടികള്‍ക്ക് എത്തുന്നവര്‍ക്ക് ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാജി തോമസ്(516-849-0368), ജോയിമോന് പി. ഗീവര്‍ഗ്ഗീസ്(347-952-0710), ഫിലിപ്പ്. കെ.മാത്യു-(516-644-6724), സിബു ജേക്കബ്(646-852-2302).
Comments