ന്യൂയോര്‍ക്ക്∙ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ പ്രഥമ ദേവാലയമായ സ്റ്റാറ്റന്‍ ഐലൻഡ് മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമലത്തിരുമേനിയുടെ പെരുന്നാള്‍ നവംബര്‍ 3, 4 തീയതികളിൽ ആചരിക്കും.
ഭദ്രാസനാധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാർഥനയെത്തുടര്‍ന്നു റവ.ഫാ.മത്തായി പുതുക്കുന്നത്ത് വചനപ്രഘോഷണം നിര്‍വ്വഹിക്കും.
നാലിന് രാവിലെ 9.00നു അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാർഥനയും തുടര്‍ന്നു വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അനുഗ്രഹങ്ങളുടെ ഉറവിടമായ മഹാപരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ്, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയാണ് മറ്റു പെരുന്നാള്‍ ചടങ്ങുകള്‍. ഇടവകയില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർഥികളെ ആദരിക്കും.
ഇടവകവികാരി റവ.ഫാ.ജോയി ജോണ്‍, സെക്രട്ടറി സാമുവല്‍ കോശി കോടിയാട്ട്, ട്രഷറര്‍ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ മാനേജിങ് കമ്മറ്റിയംഗങ്ങളും ഭക്ത സംഘടനാ ഭാരവാഹികളും പെരുന്നാള്‍ ചടങ്ങുകള്‍ ഭംഗിയാക്കുവാന്‍ പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ക്ക്: സാമുവല്‍ കോശി കോടിയാട്ട് (സെക്രട്ടറി) 9178291030, ബെന്നി ചാക്കോ (ട്രഷറര്‍) 347 265 8988, ഷെവലിയാര്‍ ഈപ്പന് മാളിയേക്കല്‍ (വൈസ്.പ്രസിഡന്റ്) 917 514 0549.
Comments