ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനിലേക്ക് ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്തതായി ഫോമാ സെക്രട്ടറി ഗ്ലഡ്സണ്‍ വര്‍ഗീസ് അറിയിച്ചു.
രജിസ്ട്രേഷന് ഫോമുകള്‍ പൂരിപ്പിച്ച് ചെക്ക് ഉള്‍പ്പെടുത്തി മെയില്‍ ചെയ്യുമ്പോഴുണ്ടാകുന്ന അസകര്യങ്ങള് പരിഹരിച്ചാണ് ഫോമ ഓണ്‍ലൈന്‍ രജിസ്ട്രേഷന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനോടകം ജനുവരി മാസത്തില്‍ മാത്രം ഓണ്‍ലൈനിലൂടെ അമ്പതില്‍പ്പരം രജിസ്ട്രേഷനുകളാണ് ലഭിച്ചത്. ഫോമയുടെ എല്ലാ ഔദ്യോഗിക ഭാരവാഹികളും കണ്വെന്ഷന് കമ്മിറ്റി അംഗങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ട ഡെഡ് ലൈന്‍ ഫെബ്രുവരി 28- ആണ്.
ഫോമാ വെബ്സൈറ്റ് ആയ fomaa.com-ലെ കണ്വെന്ഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ക്ലിക്ക് ചെയ്ത് എല്ലാവര്ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Comments