- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സുനില്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.
അപ്പുക്കുട്ടന് നായര്‍ ട്രസ്റ്റീ ബോര്‍ഡില്‍ നിന്ന് വിരമിച്ചപ്പോള്‍ മൂന്നു വര്‍ഷത്തേക്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ ആയി മുന്‍ പ്രസിഡന്റ് ജയപ്രകാശ് നായര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയ് കുമാര്‍ നായര്‍, ഡോ അശോക് കുമാര്‍, ജനാര്ദ്ദനന് തോപ്പില്‍ എന്നിവരാണ് മറ്റ് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍. റിക്കോര്‍ഡിംഗ് ട്രസ്റ്റിയായി ജനാര്‍ദ്ദന തോപ്പിലിനെ തെരഞ്ഞെടുത്തു. നായര്‍ ബനവലന്റ് അസ്സോസിയേഷന് പ്രസിഡന്റ് രഘുവരന് നായര്‍, ട്രസ്റ്റീ ബോര്‍ഡിനെ അനുമോദിക്കുകയും ഒരു നല്ല ഭരണം കാഴ്ച്ച വെക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
Comments