You are Here : Home / USA News

ബ്രാമ്ട്ടൻ മലയാളി സമാജം ‘കിഡ്സ് വേദി’ പുനസംഗടിപ്പിച്ചു

Text Size  

Story Dated: Tuesday, March 10, 2015 11:01 hrs UTC



ടൊറന്റോ:  ബ്രാമ്ട്ടൻ മലയാളി സമാജം കിഡ്സ് വേദി പുന: സംഗടിപ്പിച്ചു .മാർച് 07 2015 -ൽ ബി എം എസി-ന്റെ കെന്നഡി റോഡിലുള്ള സംമാജം സെന്റെറിൽ പ്രസിഡന്റ് ശ്രീ.കുര്യൻ പ്രകാനത്തിന്റെ അധ്യക്ഷത്തിൽ ചേർന്ന യോഗം കിഡ്സ് വേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ബ്രയാൻ ജോസ്,ചെയർപെര്സണ്‍  ആയും, ആദി ശങ്കർ , വർണ്ണ ശിവകുമാർ എന്നിവർ വൈസ് ചെയർപെര്സണ്‍ ആയും ഉള്ള   കിഡ്സ്  വേദിയുടെ 2015 -)0 ആണ്ടിലെ കമ്മിറ്റിക്ക് രൂപം നല്കി.കല ,കായിക,സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക് മുൻതൂക്കം നല്കുന്ന പ്രവർത്തനങ്ങൾ ആണ് ‘കിഡ്സ് വേദി’  ലക്ഷ്യം ഇടുന്നത് . പുത്തൻ തലമുറയിലെ കുട്ടികളിൽ  നേതൃ ഗുണങ്ങളും,കേരളത്തിന്റെ പൈതൃകം, സംസ്കാരം എന്നിവ വളര്തുന്നതിനും, കുട്ടികൾക്കിടയിൽ കുടുംബ കൂട്ടായ്മ വളര്ത്തുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക് വേദി തുടക്ക൦ കുറിച്ചു. മാർച് 21 നു നടക്കുന്ന ‘കിഡ്സ് ഫെസ്റ്റ് ‘ കലാ മത്സരങ്ങളിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള ദൌത്യം ഏറ്റെടുത്തു നടത്തുന്നത് കിഡ്സ് വേദി  ആണ് .കിഡ്സ് വേദിയുടെ ആദ്യ പൊതുയോഗം മാർച് 14 നു വൈകിട്ട് 5,30 നു ബി എം എസ് സെന്ററിൽ ചേരുന്നതാണ്  എന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോര്ട്ട് :ജയ്‌ പിള്ള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.