സുമോദ് നെല്ലിക്കാല
ഫിലാഡല്‍ഫിയ: സിനിമ താരങ്ങളായ വിനീത് ശ്രീനിവാസാന്‍, റഹ്മാന്, ശ്വേത മേനോന്, മണിക്കുട്ടന്, രചന, വിഷ്ണുപ്രിയ, കവിത എന്നിവര്‍ നയിക്കുന്ന മെഗാ ഷോ മെയ് 3 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫിലാഡല്‍ഫിയയിലെ ജോര്‍ജ് വാഷിങ്ങ്ടന് ഹൈസ്കൂളില്‍ അരങ്ങേറുന്നു. പിന്നണി ഗായിക സയനോര, സച്ചിന് വാര്യര്‍, ഷാന്‍ റഹ്മാന് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം തന്നെ ചിരിയുടെ തമ്പുരാക്കന്മാരായ കലഭാവാന് ജോബി, ബിജു, രാഗേഷ്, ശിവദാസ് മട്ടന്നൂര്‍ എന്നിവര്‍ നയക്കുന്ന ടീം റോമന്‍സ് ഹാസ്യ പരിപാടികള്‍ പരിപാടിക്ക് കൊഴുപ്പേകും. ആര് ആന്‍ഡ് ടീ യുടെ ബാനറില്‍ ജി എസ് വിജയന് സംവിധാനം നിര്‍വ്വഹിക്കും. ഫിലാഡല്‍ഫിയയിലെ എല്ലാ കലാപ്രേമികള്‍ക്കും പരിപാടി ആസ്വദിക്കുന്നതിനായ് ആകര്‍ഷകമായ നിരക്കില്‍ ടിക്കെറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബിന് 215 206 0218, അരുണ്‍ 2672412257, ദാന്‍ 2153000174, ജെയിംസ് 2155005728, സാബു 2672583220, സരിന് 2158211364, സുമോദ് 267 322 8527, സോബി 2678881373 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Comments