ഒഹായൊ . നോര്‍ത്തേണ്‍ ഒഹായൊവിലെ ഒരു ബാറില്‍ മാര്‍ത്ത് 9-ാം തിയതി ഞായറാഴ്ച്ച രാവിലെ ഉണ്ടായ വെടിവെപ്പില്‍ ഓഫ് ഡ്യൂട്ടി പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വെടിവെപ്പിനുശേഷം രക്ഷപ്പെട്ട പ്രതിക്കുവേണ്ടിയുളള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് ചീഫ് ടീം വിയര്സമ പറഞ്ഞു. ജോസ് ചാവസ് 26, റമിടൈ സാഞ്ചസ് 28, ഡാനിയേല്‍ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. 25 വയസുളള അറിലൊ ടൊലിഡൊ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ പൊലീസ് പൊതു ജനത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments