ഫിലഡല്‍ഫിയ. മലയാളത്തിന്റെ പ്രിയ നായിക മംമ്താ മോഹന്‍ദാസ് ജൂണ്‍ 26 മുതല്‍ 29 വരെ ഫിലല്ഫിയയിലെ വാലി ഫോര്‍ജ് കണ്വന്ഷന് സെന്ററില്‍ ആടാനും പാടാനുമായി എത്തുന്നു. ഫോമയുടെ വിശിഷ്ടാതിഥിയായി എത്തുന്ന മംമ്തയ്ക്ക് പുറമെ ഒട്ടേറെ മലയാള സിനിമാ ഗായകരും, നടീ നടന്മാരും കണ്വന്ഷന് എത്തുന്നുണ്ട ്.
മലയാളികളുടെ മനസില്‍ എക്കാലവും ഒരു ചരിത്ര സംഭവമായി മാറുവാന്‍ പോകുന്ന ഫോമ ഫിലഡല്‍ഫിയ കണ്‍വന്‍ഷനില്‍ സെലിബ്രിറ്റികളുടെ നിരതന്നെയുണ്ട ്. മന്ത്രി അനില്‍ കുമാര്‍, പ്രേമചന്ദ്രന് എം.പി, എം.എല്‍.എമാരായ തോമസ് ചാണ്ടി, സണ്ണി ജോസഫ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, പോലീസ് കമ്മീഷണര്‍ പി. വിജയന് ഐ.പി.എസ് എന്നിവരും കണ്‍വന്‍ഷില്‍ പങ്കെടുക്കുവാന്‍ യാത്രതിരിക്കുകയാണ്.
കലാമേന്മയുള്ള പരിപാടികള്‍ കൊണ്ട ും, ജനപങ്കാളിത്തം കൊണ്ട ും ഫോമ കണ്വന്ഷന് ശ്രദ്ധനേടുകയാണ്. ഒന്നാം ദിവസം വൈകിട്ട് (വ്യാഴം വൈകിട്ട് 8 മണി) വിവിധ സംഘടനകളുടേയും, ഡാന്‍സ് സ്കൂളുകളുടേയും കലാവിരുന്ന്, രണ്ട ം ദിവസം വൈകിട്ട് എട്ടുമണിക്ക് സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, മൂന്നാം ദിവസം വൈകിട്ട് എട്ടുമണിക്ക് ഫോമാ ബാങ്ക്വറ്റും വിജയ് യേശുദാസ് നയിക്കുന്ന ഗാനമേളയും കണ്‍വന്‍ഷനില്‍ അരങ്ങുതകര്‍ക്കുമ്പോള്‍, തീര്‍ച്ചയായും മംമ്താ മോഹന്‍ദാസ് 'ഡാഡി മമ്മി വീട്ടിലില്ല... എന്ന ഹിറ്റ് ഗാനം പാടി സാന്നിധ്യം അറിയിക്കുമ്പോള്‍ ഫോമാ കണ്‍വന്‍ഷന്റെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ന്ദന്ദന്ദ.ക്ഷഗ്നണ്ഡന്റന്റ.്യഗ്നണ്ഡ വിനോദ് കൊണ്ടൂര്‍ ഡേവിഡ് അറിയിച്ചതാണിത്.
Comments