വിന് ഗോപാലിന് ഡമോക്രാറ്റിക് സ്റ്റേറ്റ് ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, June 21, 2014 11:11 hrs UTC
ന്യൂജേഴ്സി : ഡമോക്രാറ്റിക്ക് പാര്‍ട്ടി ന്യൂജേഴ്സി Monmouth കമ്മറ്റി ചെയര്മാന് എന്ന നിലയില്‍ സ്തുത്യര്‍ഹസേവനം നടത്തിയതിനംഗീകാരമായി വിന് ഗോപാലിനെ ന്യൂജേഴ്സി ഡമോക്രാറ്റിക്ക് സംസ്ഥാന ഡെപ്യൂട്ടി വൈസ് ചെയര്‍മാനായി സംസ്ഥാന അദ്ധ്യക്ഷന്‍ ജോണ്‍ ക്യൂറി നിയമിച്ചു.2011 ല്‍ ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. 27 വയസ്സുള്ളപ്പോള്‍ ജൂണ്‍ 2012 ല്‍ ന്യൂജേഴ്സിയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്ടിചെയര്മാനായി.
ന്യൂജേഴ്സി രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള 100 രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പ്രഥമ സ്ഥാനം വിന് ഗോപാലിനുണ്ടായിരുന്നു.
ന്സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്.
Comments