ബിലീവേഴ്സ് ബൈബിള്‍ ചര്‍ച്ച് വി.ബി.എസ്. ജൂലായ് 7 മുതല്‍ 11 വരെ
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, June 21, 2014 11:18 hrs UTC
കരോള്‍ട്ടണ്‍(ടെക്സസ്) : സ്ക്കൂള് വേനല്‍ അവധിക്കാലം എല്ലാവര്‍ഷവും നടത്തിവരാറുള്ള വെക്കേഷന് ബൈബിള്‍ സ്ക്കൂള് ഈ വര്‍ഷം ജൂലായ് 7 മുതല്‍ 11വരെ കരോള്‍ട്ടണ്‍ ഓള്‍ഡ് ഡന്റണിലുള്ള ബിലീവേഴ്സ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നതാണ്.
ബൈബിള്‍ പഠനം, ഗാനപരിശീലനം, ചര്‍ച്ചകള്‍, സ്പോര്‍ട്സ് എന്നിവ വി.ബി.എസ്സില്‍ ക്രമീകരിച്ചിട്ടുണ്ട്. അഞ്ചുദിവസമായി നടക്കുന്ന ബൈബിള്‍ പഠനക്ലാസ്സില്‍ പ്രവേശനം സൗജന്യമാണ്. ഗ്രേഡ് എട്ടുവരെയുള്ള കുട്ടികളും, 4 വയസ്സിനു മീതെയുള്ളവര്ക്കുമാണ് പ്രവേശനം. ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് പൊന്മനശ്ശേരി, തോമസ് ജോണ്‍ എന്നിവരെ 817 709 47794, 817 734 6991, 214 675 3638, 972 5714 226 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വിബിഎസ്സിനോടനുബന്ധിച്ച് ജൂലായ് 12 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ പ്രത്യേകയോഗം ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
Comments