ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളി സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 27 ശനിയാഴ്ച രാവിലെ 11:30 മുതല്‍ വൈകീട്ട് 5:30 വരെ ലൗഡന്വില്ലിലുള്ള സെന്റ് പയസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (23 Crumitie Rd., Loudonville, New York 12211)ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതാണ്.
വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്ഥമാക്കും എന്ന് പ്രസിഡന്റ് ടോണി വാച്ചാപ്പറമ്പില്‍ പറഞ്ഞു. പ്രശസ്ത സിനിമാ നടി ശാന്തികൃഷ്ണ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ലോംഗ് ഐലന്റ് താളലയത്തിന്റെ 'മാന്ത്രികച്ചെപ്പ്' നാടകം ഈ ഓണാഘോഷ വേളയില്‍ അവതരിപ്പിക്കുന്നതാണ്.
Comments