ഫിബ വേള്‍ഡ്കപ്പ് ബാസ്ക്കറ്റ് ബോള്‍ കിരീടം അമേരിക്കക്ക്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, September 15, 2014 12:33 hrs UTC
മാഡ്രിയ : 2014 ഫിബ വേള്‍ഡ് കപ്പ് ബാസ്ക്കറ്റ് ബോള്‍ ഫൈനല്‍ മത്സരത്തില്‍ സെര്‍ബിയന്‍ ടീമിനെ 129-92 പോയ്റ്റുകള്ക്കു പരാജയപ്പെടുത്തി ലോക ബാസ്ക്കറ്റ്ബോള്‍ കിരീടം അമേരിക്ക സ്വന്തമാക്കി.
ഇതു അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടാമത് ലോകകപ്പ് വിജയമാണ്. 2010ല്‍ ടര്‍ക്കിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി കിരീടമണിഞ്ഞിരുന്നു.
അമേരിക്കയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. ക്രിയി ഇര്‍വിങ്ങാണ്. 260 പോയന്റുകളാണ് ഇര്‍വിനെ ഫൈനല്‍ മത്സരത്തില്‍ നേടിയത്. തൊട്ടടുത്ത 23 പോയന്റുകളാണ് ജെംയ്സ് ഹാര്‍ഡന്‍ നേടിയത്.
സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് സ്പെയ്നിലെ മാഡ്രിസില്‍ അമേരിക്കയും സെര്ബിയായും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനു വേദിയൊരുങ്ങിയത്.
2016ല്‍ നടക്കുന്ന ഒളിബിക്സില്‍ കിരീടം നേടുവാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന് ഈ വേള്‍ഡ് കപ്പ് വിജയം കൂടുതല്‍ ആത്മവിശ്വാസം നല്കിയിരിക്കുന്നതായി കോച്ച് അഭിപ്രായപ്പെട്ടു.
Comments