ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 28-ന് നടത്തപ്പെടുന്നു. തിരുനാളിന്റെ ഭംഗിയായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് മിഷന് ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ രൂപം നല്കി.
സ്കറിയ പള്ളിത്താനം (ജനറല്‍ കണ്‍വീനര്‍), സ്റ്റാന്‍സി അഗസ്റ്റിന് (ഇന്‍വിറ്റേഷന്‍), സോണി ജോസഫ് (പബ്ലിസിറ്റി), സോളി ജയറാം (ഭക്ഷണം), ജിഷ ജോസഫ് (ഇന്‍ഡോര്‍ ഡെക്കറേഷന്), സന്ദീപ് കുര്യന് (ഔട്ട് ഡോര്‍ ഡെക്കറേഷന്), ഗ്രീന ബെന്നി (പബ്ലിക് മീറ്റിംഗ്), അരുണ്‍ ഡേവിസ് (കലാപരിപാടികള്‍) എന്നിവരും ഇവര്‍ക്ക് കീഴില്‍ സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന മുപ്പത് പ്രസുദേന്തിമാരുടെ വാഴ്ച തിരുനാള്‍ ദിനത്തില്‍ നടക്കുന്നതാണ്. തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. ജില്‍സണ്‍ ജോസ് (ട്രസ്റ്റി, കൊളംബസ്) അറിയിച്ചതാണിത്.
Comments