ന്യൂയോര്‍ക്ക്: ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവക അംഗങ്ങള്‍ ഈവര്‍ഷത്തെ ഓണം അതിഗംഭീരമായി സെപ്റ്റംബര്‍ 14-ന് ഞായറാഴ്ച ആഘോഷിച്ചു. ഇടവക സ്ഥാപക വികാരി വെരി റവ. റ്റി.എം സക്കറിയ കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ദിവ്യബലിയും അതേ തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന ടി.എസ് ജോണ്‍ അധ്യക്ഷതവഹിച്ചു. ഈവര്‍ഷത്തെ ഓണാഘോഷം ജാക്സണ് ഹൈറ്റ്സ് ചര്‍ച്ചില്‍ വന്ന് പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇതിന്റെ സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രശസ്ത സാഹിത്യകാരി സരോജാ വര്‍ഗീസ് ഓണാശംസകള്‍ നേര്‍ന്നു. ന്യൂയോര്‍ക്ക് സെനറ്റര്‍ നല്കിയ ഹോണര്‍ ഓഫ് സര്‍ട്ടിഫിക്കറ്റ് സരോജാ വര്‍ഗീസിന് നല്കി ആദരിച്ചു. ഇടവക വികാരി ഫാ. ജോണ്‍ തോമസ്, വെരി റവ. റ്റി.എം. സക്കറിയാ എപ്പിസ്കോപ്പ, വര്‍ഗീസ് കെ. ജോസഫ്, സാറാമ്മ ജോര്‍ജ്, ഗീവര്‍ഗീസ് ജേക്കബ് എന്നിവരും പ്രസംഗിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
Comments