അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ 50-മത് ജന്മദിനം ആഘോഷിച്ചു
Text Size
Story Dated: Wednesday, September 24, 2014 12:03 hrs UTC
ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ 50-മത് ജന്മദിനം ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ നാലാം തീയ്യതി വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി വെരി.റവ. ഗീവര്‍ഗ്ഗീസ് അരൂപ്പാല കോര്‍ എപ്പിസ്ക്കോപ്പയുടെയും അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ മാമ്മന്‍ മാത്യൂ ഫാദര്‍ ജോയല്‍ മാത്യൂ എന്നിവരുടെയും സാന്നിധ്യത്തില്‍ ഇടവകാംഗങ്ങളുടെ മുന്പില് വച്ച് ജന്മദിന കേക്ക് മുറിച്ചുകൊണ്ടായിരുന്നു മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ പിറന്നാള്‍ ആഘോഷിച്ചത്.
ഇടവക വികാരി മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ഇടവകയുടെ പേരില്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മെത്രാപ്പോലീത്താ സംസാരിച്ചു. ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയും പ്രാര്‍ത്ഥനയും എപ്പോഴും ഉണ്ടെന്നും ജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണെന്നും സുഖം
സണ്‍ഡേ സ്ക്കൂള് കുട്ടികളും യുവജനങ്ങളും ചേര്‍ന്ന് തിരുമേനിക്ക് പിറന്നാള്‍ ഗാനം ആലപിക്കുകയുണ്ടായി. തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഇടവക ട്രസ്റ്റി മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മലയാളി പ്രസ്കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹ്യൂസ്റ്റണ്‍ അറിയച്ച റിപ്പോര്‍ട്ട്.
Comments