ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും ഒരു റിയാലിറ്റി ഷോ കൂടി `ഭീമാ ജ്യൂവല്സ് മ്യൂസിക് ഇന്ത്യ'. ഇത്തവണ ഇന്ത്യയിലെ മികച്ച സംഗീത ഗ്രൂപ്പിനെ കണ്ടെത്താനാണ് ഏഷ്യാനെറ്റിന്റെ ശ്രമം. സംഗീത റിയാലിറ്റി ഷോകള്‍ക്ക് പുതിയ ഭാവം നല്കിയ ഏഷ്യാനെറ്റ് സെപ്റ്റംബര്‍ 25-നാണ് ഈ പുതിയ സംഗീത വിസ്മയം സംപ്രേഷണം ചെയ്യുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സംഗീത ഗ്രൂപ്പുകളുടെ മിന്നുന്ന പ്രകടനങ്ങളെ വിലയിരുത്തുന്നത് ഇന്ത്യന്‍ സംഗീതലോകത്തെ പ്രശസ്തരായ ആന്‍ഡ്രിയ ജെര്‍മിയ, ദീപക് ദേവ്, ജോര്‍ജ് പീറ്റര്‍ എന്നിവരാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 8 മണി മുതല്‍ 9 മണി വരെയാണ് മ്യൂസിക് ഇന്ത്യയുടെ സംപ്രേഷണം. ഓരോ എപ്പിസോഡിലും സംഗീത, ചലച്ചിത്ര ലോകത്തെ പ്രശസ്തര്‍ സെലിബ്രിറ്റി ജഡ്ജായും കടന്നുവരുന്നു എന്ന പ്രത്യേകതയും ഈ ഷോയ്ക്കുണ്ട്.
ആങ്കറിംഗ് രംഗത്ത് പുതുമകള്‍ സൃഷ്ടിച്ച രഞ്ജിനി ഹരിദാസ് ആണ് മ്യൂസിക് ഇന്ത്യയുടെ അവതാരക. സെപ്റ്റംബര്‍ 25-ന് രാത്രി 8 മണിക്ക് സംപ്രേഷണം തുടങ്ങുന്ന മ്യൂസിക് ഇന്ത്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ലോകപ്രശസ്ത താളവാദ്യ വിദഗ്ധന്‍ ശിവമണിയാണ്. ചലച്ചിത്ര നടി രമ്യാ നമ്പീശന്, ദീപക് ദേവ്, ജോര്‍ജ് പീറ്റര്‍, ആന്‍ഡ്രിയ ജെര്‍മിയ, ഏഷ്യാനെറ്റ് ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മ്യൂസിക് ഇന്ത്യയ്ക്ക് തിരിതെളിഞ്ഞത്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങളില്‍ നടക്കുന്ന ഒഡീഷനോടെയാണ് മത്സാര്ത്ഥികളായ മ്യൂസിക് ബാന്റുകളെ തെരഞ്ഞെടുത്തത്. വ്യാഴം മുതല്‍ ശനി വരെ രാത്രി 8 മണി മുതല്‍ 9 മണി വരെ മലയാളികളുടെ ഗൃഹസദസുകള് മ്യൂസിക് ഇന്ത്യ സംഗീതസംഘം കയ്യടക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ ഈ ബാന്റ് എത്തിക്കുന്നത് ദൃശ്യ സാങ്കേതിക രംഗത്ത് പുതിയ `ബ്രാന്‍ഡ്' സൃഷ്ടിച്ച യുണൈറ്റഡ് ഐപി ടിവി ആണ്. യുണൈറ്റഡ് ഐപി ടിവി പ്ലാറ്റ് ഫോമിലൂടെ മലയാളത്തിലെ എല്ലാ ചാനലുകളും മറ്റ് വിദേശവും ഭാരതീയവുമായ ചാനലുകളും മലയാളം ടെലിവിഷന്‍, എം.സി.എന്‍ ടെലിവിഷന്‍ എന്നീ പ്രാദേശിക ചാനലുകളും അമേരിക്കന്‍ മലയാളികള്‍ക്കു ലഭിക്കുന്നു. യുണൈറ്റഡ് ഐപി ടിവിയുടെ സാങ്കേതിക സംവിധാനം ലഭ്യമാക്കുവാനും മറ്റ് വിവരങ്ങള്‍ക്കും വിളിക്കുക. കാഴ്ചകള്‍ നിങ്ങളുടെ വിരല്‍തുമ്പില്‍...1 732 648 0576.
Comments