ഡാലസില്‍ 'സായന്തനം' നാടകം ഒക്ടോബര്‍ 11 ന് അരങ്ങത്ത്
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Saturday, September 27, 2014 12:26 hrs UTC
ഡാലസ് : ത്രിവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന നാടകം 'സായന്തനം' ഡാലസില്‍ ഒക്ടോബര്‍ 11 ന് അരങ്ങിലേറും.
ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോന ദേവാലയ ഓഡിറ്റോറിയമാണു നാടകത്തിനു പ്രഥമ വേദിയാകുന്നത് .
ചാര്‍ലി അങ്ങാടിശേരിയാണ് ജീവിത സ്പര്‍ശിയായ ഈ കുടുംബ നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് ടി. മാവേലിക്കരയാണ് രചന. .ഡാളസിലെ കലാപ്രേമികള്‍ വളരെ ആകാംഷയോടെയാണ് ഈ നാടകത്തെ ഉറ്റുനോക്കുന്നത്. ആധുനിക കുടുംബ ബന്ധങ്ങളുടെ ശിഥിലതയും മാതാപിതാക്കളുടെ അനാഥത്വവും ആനുകാലിക ഭാഷയില്‍ നാടകകൃത്ത് ഏറ്റവും ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു ഈ നാടകത്തില്‍. അരങ്ങത്തും ടെലി സീരിയല്‍ രംഗത്തും കഴിവ് തെളിയിച്ച ഡാളസിലെ ഒരു കൂട്ടം അനുഗ്രഹീത കലാകാരന്മാരാണ് ഈ നാടകത്തില്‍ അണിനിരക്കുക.മുഖ്യകഥാപാത്രങ്ങളായി കോന്നിയൂര്‍ ജെയിംസും, മീന നിബുവും വേഷമിടുന്നു. അവരോടൊപ്പം സെബാസ്റ്യന്‍ മാണി, ലിസമ്മ സേവ്യര്‍, ഷാജി വേങ്ങാട്ട്, ജിജി ആറാംചേരില്‍, ബെന്നി മറ്റക്കര, ചാര്‍ലി അങ്ങാടിശേരില്‍, വില്യംസ് എന്നിവരും രംഗത്തെത്തുന്നു . വിന്‍സെന്റാണ് നാടകത്തിന്റെ പശ്ചാത്തലം ഒരുക്കുന്നത്. യൂജിന്‍ ടീം ആണ് ശബ്ദവും അനിയന് കുഞ്ഞ് പ്രകാശവും നിയന്ത്രിക്കുന്നു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിഗിനും :
കോന്നിയൂര്‍ ജയിംസ് :214 564 6544
സെബാസ്റ്റ്യന്‍ മാണി: 817 800 1682
ചാര്‍ളി അങ്ങാടിച്ചേരില്‍: 817 296 8255
Comments