ന്യൂയോര്‍ക്ക്: കഴിഞ്ഞ 21 വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ കരുണ ചാരിറ്റീസിന്റെ വാര്‍ഷിക പരിപാടികളും അത്താഴവിരുന്നും ഒക്ടോബര്‍ 11ന് നടത്തുന്നതായി കരുണ ചാരിറ്റീസ് പ്രസിഡന്റ് ഷീല ശ്രീകുമാര്‍ അറിയിച്ചു.
ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്ററിലുള്ള നേഹ പാലസ് ബാന്കറ്റ് ഹാളില്‍ നടത്തുന്ന പരിപാടികള്‍ വൈകുന്നേരം 5.30 ന് ആരംഭിക്കും. സാമൂഹ്യസാംസ്കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. കരുണ ചാരിറ്റീസ് ഭാരവാഹികള്‍ സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. ചടങ്ങിനോടനുബന്ധിച്ച് ആകര്‍ഷകമായ കലാപരിപാടികള്‍ അരങ്ങേറും. റാഫിള്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയമണ്ട് നെക്ക്ലസ് ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
1993ല്‍ ലേഖ ശ്രീനിവാസന് തുടങ്ങിവെച്ച കരുണയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം വനിതകള്‍ ആണ്. അംഗങ്ങളുടെ അര്‍പ്പണമനോഭാവത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമായി ഇന്ന് ഈ പ്രസ്ഥാനം ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവകാരുണ്യ മേഖലയില്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാറാരോഗങ്ങള്‍, വാര്‍ദ്ധക്യം, അനാഥത്വം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാല്‍ നരക ജീവിതം നയിക്കുന്നവര്‍ക്കും സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, കരുണ ചാരിറ്റീസ് സഹായമെത്തിക്കുന്നുണ്ട്. കൂടാതെ സാന്‍ഡി കൊടുക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയും കരുണ ചാരിറ്റീസ് ദുരിതാശ്വാസ പരിപാടികള്‍ നടത്തുന്നു.
2013ല്‍ സ്റ്റയ്പില്റ്റന് യൂണിയന് അമേരിക്കന്‍ മേതോടിസ്റ്റ് എപിസ്കോപ്പല് ചര്‍ച്ച് 'ഡോ. മാര്ട്ടിന് ലൂതര്‍ കിംഗ് സെലിബ്രയ്റ്റ് ദി ഡ്രീം' അവാര്‍ഡ് നല്കി കരുണ ചാരിറ്റീസിനെ ആദരിച്ചിരുന്നു. എം. ജി. ഐ . റപറ്റി എന്ന അന്താരാഷ്ട്ര സംഘടന 'ചാരിറ്റി ഓഫ് ദി മന്ത്' ആയി കരുണ ചാരിറ്റീസിനെ തിരെഞ്ഞെടുത്തിരുന്നു.
ഷീല ശ്രീകുമാര്‍ (പ്രസിഡന്റ്), ഡെയ്സി തോമസ് (വൈസ് പ്രസിഡന്റ്), മേഴ്സി ജോസഫ് (ജനറല്‍ സെക്രട്ടറി), ഡോ. സ്മിത മനോജ് (ജോയിന്റ് സെക്രട്ടറി), സുപ്രഭ നായര്‍ (ട്രെഷറര്‍) രാജി നടരാജന് (ജോയിന്റ് ട്രെഷറര്‍) സുജാത നായര്‍ (എക്സ് ഒഫിഷ്യൊ) എന്നിവരാണ് കരുണ ചാരിറ്റീസ് ഭാരവാഹികള്‍.
കരുണ ചാരിറ്റീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് വളരെയധികം നന്ദിയുണ്ടെന്ന് പ്രസിഡന്റ് ഷീല ശ്രീകുമാര്‍ പറഞ്ഞു . കുടുംബാംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവതലമുറയില്‍ പെട്ടവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സംഘടനയാണ് കരുണ ചാരിറ്റീസ്. വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും, കരുണ ചാരിറ്റീസിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും ഷീല ശ്രീകുമാര്‍ പറഞ്ഞു.
Comments