പത്തനാപുരം അസോസിയേഷന് രണ്ടാം വാര്‍ഷികം കൊണ്ടാടുന്നു
Text Size
എബി മക്കപ്പുഴ
abythomas@msn.com
Story Dated: Thursday, October 09, 2014 11:28 hrs UTC
ഡാലസ് : ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ രണ്ടാമത് വാര്‍ഷികം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 26നു ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി സെക്രട്ടറി ഉമ്മന്‍ ജോണ്‍ അറിയിക്കുന്നു.
ഒക്ടോബര്‍ 26ന് ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഡാലസ് രുചി പാലസില്‍ കൂടുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ചാള്‍സ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിലേക്ക് പത്തനാപുരം സ്വദേശികളെ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിക്കുന്നു.
Comments