ഹൂസ്റ്റണ്‍. വേള്‍ഡ് മലയാളി ഹൂസ്റ്റണ്‍ യൂണിറ്റ് ചെയര്മാന് എസ്.കെ. ചെറിയാന് ചങ്ങനാശേരിയില്‍ ഒക്ടോബര്‍ 14ന് പൌരാവലി വമ്പിച്ച സ്വീകരണം നല്കി. ചങ്ങനാശേരി എംഎല്‍എ സിഎഫ് തോമസ്, സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് കൊച്ചലേച്ചന് കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ചങ്ങനാശേരി വേള്‍ഡ് മലയാളി യൂണിറ്റ് പ്രസിഡന്റ് വര്‍ക്കി ജോര്‍ജ്, സെക്രട്ടറി ടി എം മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ഇഞ്ചിപ്പറമ്പില്‍, ജി എസ് സൌത്ത് സെന്‍ട്രല്‍ പ്രോവിന്‍സ് അഡ്വ. പി. എസ്. ശ്രീധരന്, ചങ്ങനാശേരി ട്രാഫിക്ക് എസ് ഐ എന്നിവര്‍ എസ്കെ ചെറിയാന് ചങ്ങനാശേരിക്കു ചെയ്തുകൊടുത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ഫലകം, പൊന്നാട എന്നിവ നല്കി ആദരിക്കുകയും ചെയ്തു.
തുരുത്തി ശ്രീനാരായണ സ്കൂള്‍ ശുദ്ധജല പദ്ധതിക്കുവേണ്ടി എസ്കെ ചെറിയാന് തന്റെ സ്വന്തം നിലയില്‍ ഒരു സംഭാവന പ്രിന്‍സിപ്പല്‍ ഫാത്തിമ ബീവിക്ക് നല്കി. ശ്രീനാരായണ സ്കൂള്‍ കുട്ടികളുടെയും വിവിധ തുറകളില്‍ പെടുന്ന പൌരാവലിയുടെയും നീണ്ട കരഘോഷത്തെ തുടര്‍ന്ന് ദേശീയ ഗാനാലാപത്താേേടെ സമ്മേളനം സമാപിച്ചു.
Comments