ന്യൂയോര്‍ക്ക്. ആരും ആദരിക്കുന്ന തിരഞ്ഞെടുപ്പാണ് മാധ്യമ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതില്‍ ഇന്ത്യ പ്രസ്ക്ലബ്ബ് സ്വീകരിച്ചതെന്ന് കൊല്ലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്. ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നവംബര്‍ എട്ടിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയ പ്രേമചന്ദ്രന് ഇന്ത്യ പ്രസ്ക്ലബ്ബ് നേതൃത്വവുമായി മലയാളം പത്രം ഓഫിസില്‍ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ ജനങ്ങളെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരാണ് ജേതാക്കളായ എം.ജി രാധാകൃഷ്ണനും, ജോണി ലൂക്കോസും, ജോണ്‍ ബ്രിട്ടാസുമെന്ന് പ്രേമചന്ദ്രന് ചൂണ്ടിക്കാട്ടി. നേരിന്റെ വാതായനങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നവരാണ് ഇവരെന്ന് മലയാളികള്‍ അംഗീകരിക്കുന്നു.
അല്‍പ്പനാളുകള്‍ക്കു മുമ്പ് ഒരു വിവാഹ ചടങ്ങില്‍ വച്ച് ഇവര്‍ മൂന്നുപേരെയും കണ്ടിരുന്നു. നവംബര്‍ മൂന്നിനാണ് പ്രേമചന്ദ്രന് ന്യൂയോര്‍ക്കിലെത്തിയത്. പത്നിയും ഗീതയും ഒപ്പമുണ്ട്. കോട്ടയത്തിനടുത്ത് കുറിച്ചിയിലുളള ഹോമിയോ കോളജില്‍ അധ്യാപികയാണ് ഗീത പ്രേമചന്ദ്രന്.
ഇത്തവണ ന്യൂയോര്‍ക്കിനു പുറമെ ന്യൂജഴ്സി, വാഷിങ്ടണ്‍, ഫ്ളോറിഡ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുകയെന്ന് പ്രേമചന്ദ്രന് പറഞ്ഞു. 12 ന് നാട്ടിലേക്ക് മടങ്ങും. 24 ന് പാര്‍ലമെന്റ്സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ എത്തേണ്ടതുണ്ട്.
Comments