മയാമി. ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്, ഫോമായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രെയും സുതാര്യമായും വേഗത്തിലും ജനങ്ങളില്‍ എത്തിക്കുക എന്ന ദൌത്യവുമായി ഫോമാ 2014-16 ഭരണ സമിതിയുടെ പ്രത്യേക താല്പര്യ പ്രകാരം ഫോമാ ന്യൂസ് ടീം രൂപീകരിച്ചു. 5 പേരടങ്ങുന്ന ടീമിന്റെ ചെയര്മാന് വിനോദ് കൊണ്ടൂര്‍ ഡേവിഡാണു. ബിജു തോമസ് പന്തളം, എബി ആനന്ദ്, ജോസി കുരിശിങ്കല്‍, മോഹന്‍ മാവുങ്കല്‍ എന്നിവരാണ് മറ്റു 4 ടീം അംഗങ്ങള്‍. നോര്‍ത്ത് അമേരിക്കയെ 5 സോണ്‍ ആയി തിരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
സോണ്‍ എ: കാലിഫോര്‍ണിയ, നെവാഡാ, വാഷിംഗ്ടണ്‍, കോളറാഡോ - ബിജു തോമസ്.
സോണ്‍ ബി: ടെക്സസ്, ഓക്ളഹോമാ, ഇലിനോയിസ്, ഒഹയോ - ജോസി കുരിശിങ്കല്‍.
സോണ്‍ സി: ഫ്ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോളിന, ടെന്നെസ്സി, ഡെലവെയര്‍ - എബി ആനന്ദ്.
സോണ്‍ ഡി: ന്യൂ ഇംഗ്ലണ്ട്, കണടികട്ട്, പെന്‍സില്‍വേനിയ, മാസ്സച്യൂസെറ്റ്സ് - മോഹന്‍ മാവുങ്കല്‍.
സോണ്‍ ഇ: മിഷിഗണ്‍, മിനസോട്ടാ, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കാനഡ - വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
ഈ സോണുകളില്ലുള്ളവര് ഫോമാ ന്യൂസ് നല്‍കാനായി അതാതു വ്യക്തികളെ സമീപിക്കുവാന്‍ ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952
ബിജു തോമസ് 702 372 7592
ജോസി കുരിശിങ്കല്‍ 773 478 4357
എബി ആനന്ദ് 954 305 4165
മോഹന്‍ മാവുങ്കല്‍ 410 465 1771
Comments