ന്യുയോര്‍ക്ക് . സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ - മലബാര്‍ ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍െറ തിരുനാളും പരിശുദ്ധ കന്യകാ മറിയത്തിന്‍െറയും മാര്‍ തോമാശ്ലീഹായുടേയും തിരുനാളുകളും സംയുക്തമായി ബേ സ്ട്രീറ്റിലുളള സെന്റ് മേരീസ് പളളിയില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൌഢഗംഭീരമായ പ്രദക്ഷിണത്തോടു കൂടി ഒക്ടോബര്‍ 19 ഞായറാഴ്ച ആഘോഷിച്ചു.
ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന് മാര്‍ ജോയ് ആലപ്പാട്ട് പിതാവിന്‍െറ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സിബി വെട്ടിയോലില്‍ (വികാരി) ഫാ. ഡേവി കാവുങ്കല്‍, ഫാ. റോയ്സണ്‍ മേനോലിക്കല്‍, ഫാ. മാത്യു ഈരാളി, ഫാ. ജോ കാരിക്കുന്നേല്‍, ഫാ. ജോര്‍ജ് ഉണ്ണുണ്ണി, ഫാ. മാത്യു പാഴൂര്‍, ഫാ. ജില്‍സണ്‍ നടുവിലേടത്ത്, ഫാ. ബാബു തേലപ്പിളളി, ഫാ. ജോബി പുന്നിലത്തില്‍ എന്നിവര്‍ തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നിറപ്പകിട്ടാര്‍ന്ന കൊടികളുടേയും മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്‍െറയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചുകൊണ്ട് നടത്തിയ നഗര പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ ഭക്തിയാദരവോടുകൂടി പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം പളളിയില്‍ തിരിച്ചെത്തിയ ഭക്തജനം കുഞ്ഞച്ചന്‍െറ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ഥിക്കുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
ആലപ്പുഴ- കുട്ടനാട് സ്വദേശിയും സ്റ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായ പത്തില്‍ ബേബി ആന്റണിയും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. കൈക്കാരന് ദേവസ്യാച്ചന് മാത്യുവിന്‍െറയും ഫിലിപ്പ് പായിപ്പാട്ടിന്െറയും നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങള്‍ ആഘോഷ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ജോര്‍ജ് മുണ്ടിയാനിയുടെ നേതൃത്വത്തിലുളള ഗായക സംഘം തിരുക്കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമാക്കി.
തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം അടുത്ത വര്‍ഷത്തെ തിരുനാളിന്‍െറ പ്രസുദേന്തി വാഴ്ചയും നടന്നു. ഇടവകാംഗമായ വട്ടുകുന്നേല്‍ ടോം തോമസും കുടുംബവുമാണ് അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തിരിക്കുന്നത്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുനാളില്‍ പങ്കെടുക്കുന്നതിന് നാടിന്‍െറ നാനാഭാഗത്തു നിന്നും വന്നു ചേര്‍ന്ന ഭക്തജനങ്ങള്‍ക്ക് വികാരി ഫാ. സിബി വെട്ടിയോലില്‍ നന്ദി പറയുകയും തിരുനാളില്‍ സഹകരിച്ച പ്രവര്‍ത്തിച്ച എല്ലാവര്ക്കും കുഞ്ഞച്ചന്‍െറ മാധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
വാര്‍ത്ത : ബേബിച്ചന് പൂഞ്ചോല
Comments