സന്നദ്ധ സുവിശേഷക സംഘം നവതി ആഘോഷിച്ചു.
Text Size
Benny Parimanam
bennyparimanam@gmail.com
Story Dated: Wednesday, November 19, 2014 10:50 hrs UTC
ചിക്കാഗോ : മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘകത്തിന്റെ നവതി ആഘോഷം ചിക്കോഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടന്നു. മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ ഇടവകള്ക്കായി ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവതി ആഘോഷ പരിപാടികളില്‍ നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായിരുന്നു.
സുപ്രസിദ്ധ കണ്വന്ഷന് പ്രസംഗികന്‍ റവ.ഡോ.മാര്ട്ടിന് അല്‍ഫോന്‍സ് 'കുടുംബ ശാക്തീകരണം മാറുന്ന മാധ്യമ പരിസരത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിനു നേതൃത്വം നല്കി. സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആരംഭം മുതല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ചരിത്ര സംഗ്രഹം ഡിട്രോയിറ്റ് മാര്ത്തോമ്മ് ഇടവകാംഗം പി.വി.ചെറിയാന് അവതരിപ്പിച്ചു. റവ.ഷാജി തോമസ്, റവ.ജോര്‍ജ് ചെറിയാന്, റവ.സോനു സഖറിയ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടത്തു. ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക മിഷന് പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ് യോഗത്തിനെത്തിയ ഏവരെയും സ്വാഗതം ചെയ്യുകയും സെക്രട്ടറി എബ്രഹാം കെ. എബ്രഹാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments