ലൂധിയാന . സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചു പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ടെക്സാസില്‍ നിന്നും ഡിസ്നി വേള്‍ഡ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട എട്ടംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് വയസുളള കുട്ടിയാണു ട്രക്ക് ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയ കുട്ടിയുടെ നിയന്ത്രണത്തില്‍ നിന്നും കാര്‍ തെന്നിമാറി മറിയുകയായിരുന്നു. വാഹനം മറിയുന്നതിനിടെ പുറത്തേക്ക് തെറിച്ചു വീണ മാതാവും, പിതാവും 15, 7, 4 വയസുളള കുട്ടികളുമാണ് മരിച്ചത്.
വാഹനം ഓടിച്ചിരുന്ന കുട്ടി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച അഞ്ചു പേരും, പരുിക്കേറ്റ മറ്റ് രണ്ടു പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് ലൂസിയാന പൊലീസ് പറഞ്ഞു.
നവംബര്‍ 19 ബുധനാഴ്ച രാത്രി 10 മണിക്ക് ഐ ട്വന്റിയിലാണ് അപകടം ഉണ്ടായത്.
സീറ്റ ബെല്‍റ്റിടാതെ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
Comments